Asianet News MalayalamAsianet News Malayalam

തലമുടി വെട്ടും മുൻപ്‌ ഇതൊന്ന് ശ്രദ്ധിക്കണേ, കാത്തിരിക്കുന്നത് വലിയ രോഗങ്ങള്‍; വൈറലായി ഡോക്ടറുടെ പോസ്റ്റ്

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. ബ്യൂട്ടിപാര്‍ലറില്‍ കയറി ഇറങ്ങുകയും ചെയ്യും. എന്നാല്‍ അവിടെ നിന്നൊക്കെ നമ്മുക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചോ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ നാം ചിന്തിക്കാറില്ല. 

dr sulphi s fb post about hidden health problems in beauty parlours
Author
Thiruvananthapuram, First Published Sep 9, 2019, 12:38 PM IST

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. അതിന് വേണ്ടി കാണുന്നതൊക്കെ പരീക്ഷിക്കും.  ബ്യൂട്ടിപാര്‍ലറില്‍ കയറി ഇറങ്ങുകയും ചെയ്യും. എന്നാല്‍ അവിടെ നിന്നൊക്കെ നമ്മുക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചോ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ നാം ചിന്തിക്കാറില്ല. 

തലമുടി വെട്ടാനും മുഖത്തെ ബ്ലാക്ക് ഹെഡ് മാറ്റാനുമൊക്കെ ബ്യൂട്ടിപാര്‍ലറില്‍ പോകുമ്പോള്‍ അവിടെ നിന്നും നമ്മുക്ക് പല തരത്തിലുളള രോഗങ്ങളാകും കിട്ടുക എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി  പറയുന്നത്. അതിനാല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറയുന്നു. 

അടുത്ത തവണ മുടി വെട്ടാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ഒന്ന് ശ്രദ്ധിക്കണം. തൊട്ടുമുൻപ് മറ്റാർക്കും ഉപയോഗിച്ചശേഷം ശുദ്ധീകരണ പ്രക്രിയ ഇല്ലാതെ നിങ്ങൾക്ക് അവർ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പാക്കണം. സാധാരണ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് മതി എന്നു അവരോടു ആവശ്യപ്പെടുന്നതാണ് ബുദ്ധിയെന്നും ഡോ. സുല്‍ഫി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

ബ്ലാക്ക് ഹെഡ് മാറ്റുവാനായി നീളമുള്ള ഉള്ള മൂർച്ചയുള്ള ഒരു ബ്ലാക്ക് ഹെഡ് റിമൂവർ പാര്‍ലറുകളില്‍ ഉപയോഗിക്കാറുണ്ട്. തൊട്ടുമുൻപ് ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന ആർക്കോ ഉപയോഗിച്ച അതേ ബ്ലാക്ക് ഹെഡ് റിമൂവ് നിങ്ങൾക്കും അവർ ഉപയോഗിക്കുന്നു. മിനിമം പത്തു മിനിറ്റ് വെട്ടി തിളക്കുന്ന വെള്ളത്തിൽ മുക്കി ശുചീകരിച്ചില്ലെങ്കിൽ ഈ ഉപകരണങ്ങൾ അപകടം തരും. ഹെപ്പറ്റൈറ്റിസ്-ബി, സി  തുടങ്ങിയ നിരവധി രോഗങ്ങള്‍ ഇതിലൂടെ വരുമെന്നും ഡോക്ടര്‍ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം...

 

മുടി വെട്ടും മുൻപ്‌

-----------------------------

ഓണമോക്കെ അല്ലേ ഒന്ന് സുന്ദരനും സുന്ദരിയും ഒക്കെ ആയി കളയാം എന്ന് കരുതുന്നതിന് മുൻപ് ചിലതൊക്കെ അറിഞ്ഞിരുന്നാൽ നന്ന്‌. കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് ബ്യൂട്ടി പാർലറുകൾ നിറയെ ഉണ്ട്. മുടി വെട്ടാൻ മുഖം വെളുപ്പിക്കാൻ മുഖത്തെ അനാവശ്യ രോമങ്ങൾ കളയാൻ എന്തിനും ഏതിനും ഇന്ന് ബ്യൂട്ടിപാർലറുകൾ നിരവധി.

അവിടേക്ക് പോയാൽ മുഖത്ത് മുടിയിൽ പ്രകടമായ വ്യത്യാസങ്ങൾ അവർ നൽകും തിളങ്ങുന്ന മുഖം വടിവൊത്ത പുരികങ്ങൾ നല്ല സ്റ്റൈലൻ താടി , ബ്ലാക്ക് ഹെഡ് ഇല്ലാത്ത കറുത്ത പാടുകൾ ഇല്ലാത്ത മുഖം, അങ്ങനെ എന്തും നൽകും. മലയാളികൾ സ്ത്രീപുരുഷഭേദമന്യേ ബ്യൂട്ടിപാർലറുകളിൽ കടന്നുചെന്ന് സുന്ദരനും സുന്ദരിയും ഒക്കെയായി പുറത്തുവരുന്നത് ഒരു കാഴ്ചയെയല്ല.

അങ്ങനെ ചെയ്യുന്നതിനുമുൻപ് ചിലതൊക്കെ നല്ലവണ്ണം അറിഞ്ഞിരിക്കണം. അടുത്ത തവണ മുടി വെട്ടാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ഒന്ന് ശ്രദ്ധിക്കണം. തൊട്ടുമുൻപ് മറ്റാർക്കും ഉപയോഗിച്ചശേഷം ശുദ്ധീകരണ പ്രക്രിയ ഇല്ലാതെ നിങ്ങൾക്ക് അവർ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പാക്കിക്കോളൂ.

സാധാരണ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് മതി എന്നു അവരോടു ആവശ്യപ്പെടുന്നതാണ് ബുദ്ധി. ബ്ലാക്ക് ഹെഡ് മാറ്റുവാനായി നീളമുള്ള ഉള്ള മൂർച്ചയുള്ള ഒരു ബ്ലാക്ക് ഹെഡ് റിമൂവർ ഉപയോഗിക്കാറുണ്ട്. തൊട്ടുമുൻപ് ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന ആർക്കോ ഉപയോഗിച്ച അതേ ബ്ലാക്ക് ഹെഡ് റിമൂവ് നിങ്ങൾക്കും അവർ ഉപയോഗിക്കുന്നു . മിനിമം പത്തു മിനിറ്റ് വെട്ടി തിളക്കുന്ന വെള്ളത്തിൽ മുക്കി ശുചീകരിച്ചില്ലെങ്കിൽ ഈ ഉപകരണങ്ങൾ അപകടം തരും.

ആദ്യം ഹെപ്പറ്റൈറ്റിസ്-ബി .

ഇത് കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് .ഒരുപക്ഷേ പക്ഷേ എച്ച്ഐവി രോഗബാധയെ കാൾ വളരെ എളുപ്പം നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാൻ സാധ്യതയുള്ള ഒരു രോഗം.

നിങ്ങളുടെ ശരീരത്തിൽ ,നിങ്ങളുടെ മുഖത്ത്, ബ്ലാക്ക് ഹെഡ് റീമൂവർ ആയോ ഇലക്ട്രിക് റേസർ ആയോ അണുവിമുക്തമാക്കാത്ത, അതായത് രോഗം ബാധിച്ച,അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് കാരിർ ആയ വ്യക്തിക്കു ഉപയോഗിച്ചതിന് ശേഷം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വളരെ വളരെ കൂടുതൽ.

ഹെപ്പറ്റൈറ്റിസ് സി. 

ഇതും വളരെ ഗുരുതരമായ ഒരു കരൾ രോഗം. ഉപകരണങ്ങളിലൂടെ കടന്നുവരാം.

എച്ച്ഐവി അഥവാ എയ്ഡ്സ്.

ഇതിനെ കുറിച്ച് എല്ലാവരും ധാരാളം വായിക്കാറുണ്ട്. അറിയാറുണ്ട്. അത് കിട്ടാനും തള്ളിക്കളയാനാവാത്ത ഒരു ചാൻസ് നിലനിൽക്കുന്നു.

നിസ്സാരം എന്ന് പറയാവുന്ന മറ്റു രോഗങ്ങളും ലഭിക്കാൻ ഒരൊറ്റ മുടിവെട്ടൽ മതി. എന്നുകരുതി മുടി വെട്ടാതെ കഴിയില്ലല്ലോ. മുടി വെട്ടിയ തീരൂ . നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കി എന്ന് ഉറപ്പിക്കാൻ നമുക്ക് അവകാശമുണ്ട്. ധൈര്യസമേതം ആവശ്യപ്പെടണം. അല്ലെങ്കിൽ സ്വന്തം ഇലക്ട്രിക് റേസർ , സ്വന്തം ബ്ലാക്ക് ഹെഡ് റിമോവർ അണുവിമുക്തമാക്കി കൊണ്ടുപോകാം.

പല ആശുപത്രികളിലും പ്രത്യക്ഷപ്പെടുന്ന ഹെപ്പറ്റൈറ്റിസ്-ബി രോഗികളുടെ യഥാർത്ഥ സ്രോതസ് കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളത് സത്യം. പലതവണയും രോഗങ്ങളുടെ സ്രോതസ് ഇത്തരം കേന്ദ്രങ്ങൾ കൂടിയാകാം. ആശുപത്രികളിൽ അണുവിമുക്തം ആയുള്ള സൂചികളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു എന്നുള്ളതാണ് കണ്ടെത്തൽ .

എന്നാൽ നാം അറിയാതെ പോകുന്ന ഇത്തരം രോഗ കവാടങ്ങൾ അടച്ചതിനു ശേഷം വേണം സുന്ദരനും സുന്ദരിയും ഒക്കെ ആകാൻ.സുന്ദരനും സുന്ദരിയും ആയിക്കോളൂ. അല്പം കരുതൽ വേണമെന്ന് മാത്രം.

- ഡോ സുൽഫി നൂഹു

 

Follow Us:
Download App:
  • android
  • ios