ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വമ്പന്‍ സെല്‍ഫിയുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചത്. വര്‍ക്കൗട്ടിനിടെ എടുത്ത ചിത്രങ്ങള്‍ ആദ്യം ഇന്‍സ്റ്റഗ്രാമിലും പിന്നീട് പല സമൂഹമാധ്യമങ്ങളിലുമെല്ലാം വൈറലാവുകയായിരുന്നു. ലുക്കിലുള്ള പുതുമ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ അത്രമാത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. 

ഇപ്പോഴിതാ മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും കിടിലന്‍ ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിക്കുകയാണ്. ഡിക്യൂവിനെ ഇതുവരെ കാണാത്ത ഹെയര്‍സ്റ്റൈലിലാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കാണുന്നത്. 

 

 

ഒരു വശത്തേക്ക് മാത്രമായി നീട്ടിവളര്‍ത്തിയ മുടി. അതും കേള്‍സ്. പൊതുവേ നായക നടന്മാര്‍ താല്‍പര്യപ്പെടാത്ത ഹെയര്‍സ്റ്റൈലാണ് കേള്‍സ്. പുരുഷന്മാര്‍ക്ക് ചുരുണ്ട മുടി എന്നത് അല്‍പം പഴകിപ്പോയ സൗന്ദര്യ സങ്കല്‍പമാണെന്ന് പരക്കേ വാദം പോലുമുണ്ട്. എന്നാല്‍ ഫ്രീക്കന്മാരുടെ വരവോടെ വലിയൊരു ഇടവേളയ്ക്ക് ശേഷം ചുരുളന്‍ മുടിക്കാര്‍ക്ക് അല്‍പം കൂടി ശ്രദ്ധ കിട്ടിത്തുടങ്ങിയെന്നത് സത്യമാണ്. 

 

 
 
 
 
 
 
 
 
 
 
 
 
 

Curls galore ! 📸 gym buddy @shanishaki #bombardingyourfeed #beenawhile #steppingouttamycave

A post shared by Dulquer Salmaan (@dqsalmaan) on Sep 1, 2020 at 11:36pm PDT

 

പലപ്പോഴും ഇത്തരം ഹെയര്‍സ്‌റ്റൈലുകളെ പരിഹസിക്കാനാണ് മിക്കവരും ശ്രമിക്കുക. 'ഇതെന്ത് കോലമാണ്', 'മനുഷ്യരെപ്പോലെ നടക്കാന്‍ പാടില്ലേ'... എന്നെല്ലാം കളിയാക്കുന്ന തരം സ്റ്റൈല്‍. എന്നാലിപ്പോള്‍ പ്രിയ താരം ഡിക്യൂ തന്നെ ഇത്തരമൊരു ഫ്രീക്ക് സ്റ്റൈലില്‍ എത്തിയത് യുവാക്കളില്‍ ഏറെ ആവേശം പകര്‍ന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ സമാനമായ ചിത്രങ്ങള്‍ പലരും പങ്കുവച്ച് തുടങ്ങിയിട്ടുമുണ്ട്. 

ലോക്ഡൗണ്‍ കാലത്തെ സ്‌റ്റൈലാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ആയതോടെ സലൂണുകളില്‍ പോയി മുടി വെട്ടാന്‍ കഴിയാതെ പോയവര്‍ക്കെല്ലാം ചുളുവില്‍ അടിച്ചുമാറ്റാവുന്ന സ്‌റ്റൈല്‍ കൂടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read:- 'പ്രായമൊക്കെ വെറും നമ്പറല്ലേ'; മാസ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി; സോഷ്യൽമീഡിയയില്‍ തരംഗമായി ചിത്രം...