സുരക്ഷയ്ക്ക് പ്രധാന്യം നൽകി കിടക്കകളുടെയും സ്ലീപ്പ് ആക്‌സസറികളുടെയും ബ്രാൻഡായ 'ഡ്യൂറോഫ്ളെക്സ്' ഓരോ കിടക്കയുടെ കൂടെയും സൗജന്യ 'ആന്റിബാക്ടീരിയൽ കവർ' കൂടി നൽകുന്നു.  'സുഖനിദ്ര ഇപ്പോൾ സുരക്ഷിത' വും എന്ന മുദ്രവാക്യവുമായി ഓരോ കിടക്കയുടെ കൂടെയും സൗജന്യ 'ആന്റി - ബാക്ടീരിയൽ കവർ' കൂടി ലഭ്യമാക്കി സുരക്ഷ വരുത്തുകയാണ് ഈ സീസണിൽ ഡ്യൂറോഫ്ളെക്സ്.

സുരക്ഷയ്ക്ക് പ്രധാന്യം നൽകി കൊണ്ട് പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കണമെന്ന് 
വ്യക്തമാക്കുന്നതാണ് ഡ്യൂറോഫ്ളെക്സിന്റെ സന്ദേശം. ഓണാഘോഷത്തെ തടസപ്പെടുത്താതെ പ്രിയപ്പെട്ടവരുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് കാട്ടുകയും ചെയ്യുന്നു. 

മാസ്കുകളും സാനിറ്റെെസറുകളും ഓരോ നിമിഷവും എത്രത്തോളം പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നുവോ അത്രത്തോളം പ്രധാന്യമുള്ളതാണ് ആന്റി ബാക്ടീരിയൽ കവറും. ഉറങ്ങുമ്പോൾ പോലും അപകടകാരികളായ പദാർഥങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുകയാണ് ഇവ.  ആഴമേറിയതും വിശ്രമജനകവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നമായ ഉറക്കമാണ് ഡ്യൂറോഫ്ളെക്സ് കിടക്കകൾ നൽകുന്നത്.

ആന്റി ബാക്ടീരിയൽ ക‌വർ നൽകുന്ന അധിക സംരക്ഷണം അപകടകരമായ ബാക്ടീരിയകളിൽ നിന്നും അലർജിയുണ്ടാക്കുന്ന പദാർഥങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നു. ഇത് ഈ സമയത്ത് ഏറെ അനിവാര്യവുമാണ്. പരിസ്ഥിതി സൗഹ്യദവും അനായാസം കഴുകാവുന്നതും ( മെഷീനിൽ കഴുകാവുന്നത്) ദീർഘനാൾ ഈട് നിൽക്കുന്നതും ത്വക്കിന് സുരക്ഷിതവും അലർജി ഉണ്ടാക്കാത്തതുമാണ് ഈ കവറുകൾ. 

ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും അവരിൽ ശുഭാപ്തി വിശ്വാസം നിറയ്ക്കുന്നതുമായ സന്ദേശമാണ് ഡ്യൂറോഫ്ളെക്സ് പുതുതായി അവതരിപ്പിക്കുന്നതെന്ന് ഡ്യൂറോഫ്ളെക്സ് പ്രസിഡന്റ് ആന്റ് ബിസിനസ് യൂണിറ്റ് ഹെഡ് മോഹൻരാജ് ജെ പറഞ്ഞു.