ഇവരെ കണ്ടാലേ അറിയാം, ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴമെന്താണെന്നും അതിന്‍റെ ഉറപ്പെന്താണെന്നുമെന്നും വീഡിയോ കണ്ടവര്‍ കമന്‍റ് ബോക്സിലെഴുതിയിരിക്കുന്നു. പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കാത്ത ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഇങ്ങനെ 'കമ്പനി'യടിക്കാൻ സാധിക്കില്ലെന്നും ഇതെല്ലാം ഒരു ഭാഗ്യമാണെന്നും ധാരാളം പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു.

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്നത് ഏവര്‍ക്കുമറിയാവുന്നത് തന്നെയാണ്. എന്നാല്‍ ഇടയ്ക്ക് വല്ലപ്പോഴും അല്‍പം മദ്യപിക്കുന്നത് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കരുതപ്പെടുന്നത്. അതുപോലെ തന്നെ ബിയര്‍- വൻ പോലുള്ള ആല്‍ക്കഹോള്‍ ചെറിയ അളവില്‍ മാത്രം അടങ്ങിയിട്ടുള്ള ഡ്രിങ്കുകളും ആരോഗ്യത്തിന് അത്ര ഭീഷണിയല്ല. എന്നാല്‍ മിതമായ അളവില്‍ വല്ലപ്പോഴും മാത്രമെന്ന രീതിയില്‍ തന്നെയാകണം കഴിക്കേണ്ടത്. 

ഇത്തരത്തില്‍ ലഹരിക്കായുള്ള ഡ്രിംഗ്സ് മിക്കവരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിക്കാറ്. പാര്‍ട്ടികള്‍ക്കോ ആഘോഷങ്ങള്‍ക്കോ എല്ലാം സുഹൃത്തുക്കളോടൊപ്പം തന്നെ ഡ്രിംഗ്സ് കഴിക്കുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാലിവിടെയിതാ വാര്‍ധക്യത്തിലും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്ന വൃദ്ധ ദമ്പതികള്‍ ഒരുമിച്ചിരുന്ന് ബിയര്‍ കഴിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. 

മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. വീഡിയോയില്‍ കാണുന്ന ദമ്പതികള്‍ പക്ഷേ ആരാണെന്നത് വ്യക്തമല്ല. അതേസമയം ഇവരുടെ അനുവാദത്തോടെയാണ് ഇവരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയതെന്ന് വീഡിയോ പങ്കുവച്ച പേജ് വ്യക്തമാക്കുന്നു. 

അമ്പത്തിയഞ്ചിനോ അറുപതിനോ മുകളില്‍ പ്രായം വരുന്നവരാണ് കാഴ്ചയില്‍ ഇരുവരും. സാരി ധരിച്ച്, മുടി പിന്നിയിട്ട സ്ത്രീ. ഇവര്‍ക്ക് അഭിമുഖമായി ഇരിക്കുകയാണ് ഭര്‍ത്താവ്. ഇരുവരും ഓരോ ഗ്ലാസ് ബിയര്‍ വീതം കയ്യിലെടുത്ത് 'ചിയേഴ്സ്' അടിക്കുകയാണ്. ഈ സമയത്ത് ഇരുവരുടെയും മുഖത്ത് ചെറിയ ചിരി വിടരുന്നുണ്ട്.

ഇവരെ കണ്ടാലേ അറിയാം, ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴമെന്താണെന്നും അതിന്‍റെ ഉറപ്പെന്താണെന്നുമെന്നും വീഡിയോ കണ്ടവര്‍ കമന്‍റ് ബോക്സിലെഴുതിയിരിക്കുന്നു. പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കാത്ത ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഇങ്ങനെ 'കമ്പനി'യടിക്കാൻ സാധിക്കില്ലെന്നും ഇതെല്ലാം ഒരു ഭാഗ്യമാണെന്നും ധാരാളം പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. കാണുമ്പോള്‍ ഏറെ ഊഷ്മളത തോന്നിക്കുന്നൊരു രംഗമെന്നും ഏറെ പേര്‍ കുറിച്ചിരിക്കുന്നു.

രസകരമായ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 39 വയസ് ഇളയ ഭര്‍ത്താവ്; 62കാരിയായ ടിക് ടോക് താരത്തിന് പരക്കെ വിമര്‍ശനം...

എച്ച്3 എന്‍2 വൈറസ് ബാധയില്‍ ഭീതി വേണ്ടെന്ന് ഡോ അരുണ്‍