അത്രമാത്രം ഹൃദ്യവും മനസില്‍ സന്തോഷം നിറയ്ക്കുന്നതും ആണ് ഇവരുടെ എക്സ്പ്രഷനുകളെല്ലാം എന്നാണ് വീഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ വരാറുണ്ട്. ഇവയില്‍ ചിലതൊക്കെ കാഴ്ചക്കാരുടെ ഹൃദയം കവരാറുണ്ട്. കാണാൻ കൗതുകവും സന്തോഷവും തോന്നിക്കുന്ന വീഡിയോകള്‍ തന്നെയാണ് അധികപേര്‍ക്കും കാണാനിഷ്ടമുണ്ടാവുക. ഇങ്ങനെയുള്ള വീഡിയോകള്‍ തന്നെയാണ് അധികപേരും പങ്കുവയ്ക്കാനും ഇഷ്ടപ്പെടാറ്. 

ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് മലയാളികളായൊരു ദമ്പതിമാരുടെ വീഡിയോ. ഇപ്പോള്‍ ട്രെൻഡിലുള്ള സോഷ്യല്‍ മീഡിയ ചലഞ്ച് ആണ് 'ടേക്ക് എ ലുക്ക് അറ്റ് മൈ ഗേള്‍ഫ്രണ്ട്'. ഇതാണ് 'അച്ചാമ്മാസ്' എന്ന പേജിലൂടെ ശ്രദ്ധ നേടിയ ദമ്പതിമാരും ചെയ്തിരിക്കുന്നത്. 

ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനങ്ങള്‍ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. അത്രമാത്രം ഹൃദ്യവും മനസില്‍ സന്തോഷം നിറയ്ക്കുന്നതും ആണ് ഇവരുടെ എക്സ്പ്രഷനുകളെല്ലാം എന്നാണ് വീഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 
ഇരുവരുടെയും പ്രായമാണ് പലരെയും ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. അറുപത് കടന്നാല്‍ പിന്നെ പ്രായമായി എന്ന ചിന്തയില്‍ സ്വയം തുടരുന്നവര്‍ക്കും, അങ്ങനെ മറ്റുള്ളവരെ കാണുന്നവര്‍ക്കുമെല്ലാം ഒരുപോലെയുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇവരുടെ മിക്ക വീഡിയോകളും. 

ഏത് പ്രായത്തിലും പ്രണയം നിലനില്‍ക്കാം, അത് പ്രായത്തിന്‍റെ അതിര് ലംഘിച്ചും പ്രകടിപ്പിക്കാം, അതില്‍ നാണക്കേടോ തെറ്റോ കരുതേണ്ടതില്ല- എന്നെല്ലാമുള്ള ഉറപ്പുകളും ഇവരുടെ വീഡിയോ നല്‍കുന്നു. ഇതുപോലുള്ള വീഡിയോകള്‍ കാണാനാണ് സോഷ്യല്‍ മീഡിയ തുറക്കുന്നതെന്നും, ദിവസം തന്നെ ധന്യമാക്കാൻ ഇതുപോലുള്ള പോസിറ്റീവ് ആയ കാഴ്ച സഹായിക്കുമെന്നുമെല്ലാം പലരും കമന്‍റ് ചെയ്തിരിക്കുന്നു.

വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടിരിക്കുന്നത്. ഇവരുടെ പ്രണയം കാണിക്കുന്ന, രസകരമായ മറ്റ് വീഡിയോകള്‍ക്കും കാഴ്ചക്കാര്‍ കൂടി വരികയാണിപ്പോള്‍. 

വീഡിയോ കാണാം...

View post on Instagram

Also Read:- കാറില്‍ നിന്ന് നോട്ടുകള്‍ വലിച്ചെറിഞ്ഞ് യാത്ര; വീഡിയോ വൈറലായതോടെ 'പണി'യായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo