Asianet News MalayalamAsianet News Malayalam

കാറില്‍ നിന്ന് നോട്ടുകള്‍ വലിച്ചെറിഞ്ഞ് യാത്ര; വീഡിയോ വൈറലായതോടെ 'പണി'യായി

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റേഞ്ച് റോവര്‍. ഇതില്‍ മുൻ സീറ്റിലിരിക്കുന്ന ഒരാള്‍ റോഡിലേക്ക് നോട്ടുകള്‍ എടുത്ത് വീശിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്.

man throws money from car on road police action after the video went viral
Author
First Published Feb 23, 2024, 9:11 AM IST | Last Updated Feb 23, 2024, 9:11 AM IST

സോഷ്യല്‍ മീഡിയയില്‍ നിത്യവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലേക്ക് വരാറ്, അല്ലേ? ഇവയില്‍ പലതും 'പബ്ലിസിറ്റി സ്റ്റണ്ട്' അഥവാ പൊതുശ്രദ്ധ കിട്ടുന്നതിനായി ചെയ്യുന്ന കാര്യങ്ങളായിരിക്കും. യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് പക്ഷേ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടാറ്. 

നാം കണ്ടോ അറിഞ്ഞോ അനുഭവിച്ചോ പരിചയിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ വരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളില്‍ കാണാം. ഇത്തരത്തില്‍ നിലവില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണൊരു വീഡിയോ.

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റേഞ്ച് റോവര്‍. ഇതില്‍ മുൻ സീറ്റിലിരിക്കുന്ന ഒരാള്‍ റോഡിലേക്ക് നോട്ടുകള്‍ എടുത്ത് വീശിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റൊരു വാഹനത്തില്‍ അതുവഴി പോയവരാണ് സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയത്. ഇവര്‍ തന്നെയാണിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും.

പിന്നീട് സംഗതി വൈറലായി മാറുകയായിരുന്നു. വീഡിയോ പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടതോടെ റേഞ്ച് റോവറില്‍ വന്ന് നോട്ടുകള്‍ വീശിയെറിഞ്ഞവര്‍ക്കെതിരെ നടപടിയായി. ട്രാഫിക് നിയമങ്ങളനുസരിച്ച് ഇവര്‍ക്ക് പൊലീസ് പിഴ ചുമത്തിയിരിക്കുകയാണ്.അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗിനെതിരെയാണ് പൊലീസ് നടപടി.  നോയിഡയിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നിരിക്കുന്നത്. 

എന്തുകൊണ്ടാണ് പക്ഷേ ഇവര്‍ സഞ്ചരിക്കുന്ന വാഹത്തിലിരുന്ന് പുറത്തേക്ക് നോട്ടുകള്‍ എറിഞ്ഞത് എന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ചെയ്തതാകാം എന്നാണ് നിഗമനം. എന്തായാലും ധാരാളം പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പങ്കുവച്ചുകഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ രീതിയില്‍ നോയിഡയില്‍ നിന്നുതന്നെ ഒരു വീഡിയോ വന്നിരുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എസ്‍യുവിയുടെ മുകളില്‍ നിന്ന് പണം വീശിയെറിയുന്നതായിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം. ഇവര്‍ക്കുമെതിരെ പിന്നീട് നടപടി വന്നിരുന്നു. 

ഇപ്പോള്‍ വൈറലായ വീഡിയോ :-

 

Also Read:- വല്ലാത്ത ഉയരമുള്ളൊരു മനുഷ്യനും തീരെ ചെറിയൊരു സ്ത്രീയും; ഇത് 'ഒറിജിനല്‍' ആണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios