തായ്‌ലാന്‍ഡിലെ ചിയാംഗ് മായില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് വീഡിയോ പകര്‍ത്തിയത്. അന്ന് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറലായിരിക്കുകയാണ് അതേ വീഡിയോ.  

മൃഗങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമൊപ്പം ( Animal Love ) ചേര്‍ത്തുവയ്ക്കാന്‍ ലോകത്ത് മറ്റൊന്നിനുമാകില്ലെന്നാണ് മൃഗസ്‌നേഹികളെല്ലാം തന്നെ പറയാറ്. ഈ വാദം ശരിയാണെന്ന് തോന്നിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാകാം. ചിലവാര്‍ത്തകള്‍, ദൃശ്യങ്ങള്‍ എല്ലാം ഇതേ അനുഭവം നമ്മളിലുണ്ടാക്കാറുണ്ട്. 

അത്തരമൊരു വീഡിയോ ആണിനി ( Elephant Calf ) പങ്കുവയ്ക്കുന്നത്. തായ്‌ലാന്‍ഡിലെ ചിയാംഗ് മായില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് വീഡിയോ പകര്‍ത്തിയത്. അന്ന് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറലായിരിക്കുകയാണ് അതേ വീഡിയോ.

അടിയൊഴുക്കുള്ള ഒരു പുഴയ്ക്കരികില്‍ നില്‍പുറപ്പിച്ചിരിക്കുന്ന ഏതാനും ആനകളെയാണ് വീഡിയോയില്‍ നമ്മളാദ്യം കാണുന്നത്. ഇതിനിടെ പുഴയ്ക്ക് നടുവിലൂടെ ഒരാള്‍ ഒഴുകുന്നതും കാണാം. അത് ആനക്കൂട്ടത്തിലെ കുട്ടിയാനയായ ( Elephant Calf ) 'ഖാം ലാ'യുടെ പരിചാരകനും 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' പ്രവര്‍ത്തകനുമായ ഡെറിക് തോംസണ്‍ ആയിരുന്നു. 

ഡെറിക് പുഴയിലെ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയാണെന്നാണ് ഒറ്റനോട്ടത്തില്‍ നമുക്ക് തോന്നുക. എന്നാല്‍ ഡെറിക് അപകടത്തില്‍ പെട്ടതായിരുന്നില്ല. പക്ഷേ 'ഖാം ലാ'യും, പെട്ടെന്ന് ഡെറിക് അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് തന്നെ ഉറപ്പിച്ചു. അങ്ങനെ ഈ കാഴ്ചകണ്ടതും മുതിര്‍ന്ന ആനകളെയൊന്നും കാത്തുനില്‍ക്കാതെ 'ഖാം ലാ' ഒഴുക്കിലേക്ക് അതിവേഗം ഇറങ്ങുകയാണ്. 

തനിക്ക് അപകടമൊന്നുമില്ലെന്നും, ഇങ്ങോട്ട് വരേണ്ടതില്ലെന്നും ഡെറിക് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ അതൊന്നും 'ഖാം ലാ' കൂട്ടാക്കുന്നില്ല. ശക്തമായ ഒഴുക്കിനെ അവഗണിച്ച് അത് ഡെറികിനരികിലേക്കെത്തുന്നു. ശേഷം ഡെറികിനെ കരയ്ക്കെത്തിക്കുകയാണ്. കുട്ടിയാനയുടെ ഈ സ്‌നേഹവായ്പിന് മുന്നില്‍ കീഴടങ്ങുകയാണ് പരിചാരകനായ ഡെറിക്. 'ഖാം ലാ' ആണെങ്കില്‍ തന്‍റെ പ്രിയപരിചാരകനെ മുങ്ങിത്താഴുന്നിടത്ത് നിന്ന് രക്ഷപ്പെടുത്തിയെന്ന ആഹ്ളാദത്തിലുമാണ്.

'പ്രൊട്ടക്ട് ആള്‍ വൈല്‍ഡ് ലൈഫ്' എന്ന ഫേസ്ബുക്ക് പേജില്‍ അന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഈ ഹൃദ്യമായ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മൃഗങ്ങളോളം നന്ദിയും സ്‌നേഹവും ( Animal Love ) മനുഷ്യനുണ്ടാകുമോ എന്ന മൃഗസ്‌നേഹികളുടെ വാദത്തെ തീര്‍ത്തും ശരിവയ്ക്കുന്നതാണ് ഈ രംഗം. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ് വീഡിയോ. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- കുട്ടിയാനയ്ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനെത്തിയ മോഡലിന് കിട്ടിയത് വമ്പൻ 'പണി'