Asianet News MalayalamAsianet News Malayalam

നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി കാട്ടാന; വൈറലായി വീഡിയോ

ബാസ്ക്കറ്റ്ബോൾ കളിക്കുന്ന മൈതാനത്ത് എത്തിയ കാട്ടാന, ബോൾ തുമ്പിക്കൈയിലെടുത്ത് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

elephant plays with basketball in viral video
Author
Thiruvananthapuram, First Published Jun 16, 2021, 6:14 PM IST

നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി നടക്കുന്ന ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാരംഗിയിലുള്ള സാത്ഗാവൻ സൈനിക ക്യാമ്പിന് സമീപത്ത് നിന്നുള്ളതാണ് ഈ ദൃശ്യം.

ബാസ്ക്കറ്റ്ബോൾ കളിക്കുന്ന മൈതാനത്ത് എത്തിയ കാട്ടാന, ബോൾ തുമ്പിക്കൈയിലെടുത്ത് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബോളിനായി കുട്ടികൾ ബഹളം വച്ചെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ റോഡിലൂടെ ബോളുമായി നടക്കുകയായിരുന്നു കാട്ടാന. 

ഇടയ്ക്ക് ബോള്‍ താഴെവച്ച് കാലുകൊണ്ട് തട്ടിക്കളിക്കുകയും ചെയ്യുന്നുണ്ട് ആശാന്‍. റോഡിനു നടുവിലായിരുന്നു കാട്ടാനയുടെ ഈ അഭ്യാസം. അടുത്തിടെ ഹെൽമറ്റ് വായിലിട്ട് ചവച്ചു നടന്ന കാട്ടാനയുടെ ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

 

Also Read: 'വിശന്നാല്‍' ആന ചിലപ്പോൾ ഹെൽമെറ്റും 'തിന്നും'; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios