Asianet News MalayalamAsianet News Malayalam

'ഇത് തുടക്കം മാത്രം'; പുത്തന്‍ ലുക്കില്‍ പ്രിയ താരം...

ഒരുകാലത്ത് ബോളിവുഡിലെ 'ഹോട്ട്' താരമായിരുന്ന ഇമ്രാന്‍ പിന്നീട് സെലക്ടീവ് വേഷങ്ങളിലേക്ക് വഴിമാറി. എങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ 'കോംപ്രമൈസ്' ചെയ്തിട്ടില്ല. അടുത്തതായി വരാനിരിക്കുന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണിപ്പോള്‍ താരം

emraan hashmi shared his new look in instagram
Author
Mumbai, First Published Jul 10, 2021, 8:42 PM IST

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക ബോളിവുഡ് താരങ്ങളും. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാനും ഏത് തിരക്കിലും ശരീരസൗന്ദര്യത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാനും ബോളിവുഡിലെ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ പോലും ശ്രമിക്കാറുണ്ട്. ഇവരുടെയെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.  

മിക്ക താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തനാണ് ഇമ്രാന്‍ ഹഷ്മി എന്ന് പറയേണ്ടിവരും. താരങ്ങള്‍ അധികവും വിഹരിക്കുന്ന ഇന്‍സ്റ്റഗ്രാമില്‍ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് പക്ഷേ ഇമ്രാന്‍ ഹഷ്മി ഏറെയും പങ്കുവയ്ക്കാറുള്ളത്. 

ഒരുകാലത്ത് ബോളിവുഡിലെ 'ഹോട്ട്' താരമായിരുന്ന ഇമ്രാന്‍ പിന്നീട് സെലക്ടീവ് വേഷങ്ങളിലേക്ക് വഴിമാറി. എങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ 'കോംപ്രമൈസ്' ചെയ്തിട്ടില്ല. അടുത്തതായി വരാനിരിക്കുന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണിപ്പോള്‍ താരം. ഇതിനായി ശരീരത്തെ തയ്യാറാക്കിയെടുക്കുന്നതിന്റെ തിരക്കാണ്. 

 

 

'ടൈഗര്‍ സിന്ദ ഹേ' രണ്ടാം ഭാഗത്തിനായി ലുക്കില്‍ കാര്യമായ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് താരം. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഇമ്രാന്റേത്. ഇതിനായി പ്രത്യേക വര്‍ക്കൗട്ടും ഡയറ്റുമെല്ലാം തുടങ്ങിയിട്ടുണ്ട്. പുതിയ ലുക്കിന്റെ ഒരു സൂചനയും താരമിപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വര്‍ക്കൗട്ട് സെഷനിടെ തന്നെ എടുത്ത ചിത്രമാണിത്. ഇതൊരു തുടക്കം മാത്രമാണ്, എന്ന അടിക്കുറിപ്പോടെ ഫിറ്റ്‌നസ് പരിശീലകനെ കൂടി ടാഗ് ചെയ്താണ് ഇമ്രാന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

താരത്തിന്റെ വ്യത്യസ്തമായ ലുക്ക് ആണിതെന്നാണ് മിക്ക ആരാധകരും അഭിപ്രായപ്പെടുന്നത്. മുമ്പ് തന്റെ ചിത്രത്തിനൊപ്പം 'സിക്‌സ് പാക്ക്' ശരീരത്തെ കുറിച്ച് ഇമ്രാന്‍ എഴുതിയ അടിക്കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

താനൊരു ഭക്ഷണപ്രിയന്‍ ആയതിനാലാണ് ചില പാക്കുകള്‍ വെളിവാകാതിരിക്കുന്നതെന്നായിരുന്നു താരം രസകരമായി അന്ന് കുറിച്ചത്. ഏതായാലും പുതിയ ലുക്കിലും ഇമ്രാന്‍ 'ഹോട്ട്' ആണെന്ന് തന്നെയാണ് സ്ത്രീ ആരാധകരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആരാധകര്‍ കുറിക്കുന്നു.

Also Read:- പ്രായം വെറും നമ്പര്‍ മാത്രം; വർക്കൗട്ട് വീഡിയോയുമായി ഹൃത്വികിന്‍റെ അമ്മ

Follow Us:
Download App:
  • android
  • ios