ചില വ്യക്തികളിൽ വിയർക്കൽ പ്രക്രിയ അമിതമാകാറുണ്ട്. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ശരീരം മാത്രമല്ല ചിലര്‍ക്ക് തലയും നന്നായി വിയര്‍ക്കും.

പൊതുവേ നമ്മുടെ വിയര്‍പ്പില്‍ ഉപ്പിന്‍റെ സാന്നിധ്യം ഉണ്ടാകും. ഇത് തലയോട്ടിക്കും തലമുടിക്കും അത്ര നല്ലതല്ല. തല അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ തലമുടിയെ ബാധിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് നോക്കാം. 

 

ഒന്ന്... 

തല അമിതമായി വിയര്‍ക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് തലമുടി കൊഴിച്ചിലിന് കാരണമാകും. ഉപ്പ് കലർന്ന വിയർപ്പ് കണങ്ങളിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയിൽ കെരാറ്റിനുമായി ചേരുമ്പോൾ കേടുപാടുകൾ വരുത്തും. 

രണ്ട്...

തലയിൽ വിയർപ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരൻ മുടിയുടെ മുഖ്യ ശത്രുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍  ത്വക്‌രോഗവിദഗ്‌ദ്ധന്‍റെ നിര്‍ദ്ദേശ പ്രകാരം നല്ലൊരു ഷാംപൂ ഉപയോഗിക്കാം. 

മൂന്ന്... 

തലയിൽ വിയർപ്പ് തങ്ങിനില്‍ക്കുന്നതു മൂലം നിങ്ങളുടെ തലമുടിയില്‍ എപ്പോഴും എണ്ണമയം ഉള്ളതായി തോന്നാം. 

നാല്...

എപ്പോഴും തല ചൊറിയാറുണ്ടോ? തല അമിതമായി വിയര്‍ക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നമാണ് തല ചൊറിച്ചില്‍. 

അഞ്ച്... 

തലയില്‍ വിയര്‍പ്പ് നില്‍ക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

ഇക്കാരണങ്ങള്‍ കൊണ്ട് എപ്പോഴും തല കഴുകാന്‍ നില്‍ക്കേണ്ട,  ഒരു ത്വക്‌രോഗവിദഗ്‌ദ്ധന്‍റെ നിര്‍ദ്ദേശ പ്രകാരം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാം. 

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും നാല് വഴികള്‍...