ഓവനകത്ത് വച്ച മുട്ട അല്‍പനേരത്തേക്ക് വ്യത്യാസമൊന്നും കൂടാതെ ഇരിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് മുട്ടയില്‍ വിയര്‍പ്പ് പൊടിയുന്നത് പോലൊരു അവസ്ഥയുണ്ടായി. ഇതേ അവസ്ഥ ഏറെ നേരം നീണ്ടുനിന്നില്ല

ഓരോ ദിവസവും രസകരങ്ങളായതും പുതുമയുള്ളതുമായ പല തരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം കാണാറ്. ഇവയില്‍ പലതും നമ്മളില്‍ കൗതുകമോ അമ്പരപ്പോ ഉണര്‍ത്തക്കവിധം ഏതെങ്കിലും തരത്തില്‍ പുതിയ അറിവുകളോ കാഴ്ചകളോ പകരുന്നവ ആകാറുണ്ട്. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മൈക്രോവേവ് ഓവനകത്ത് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വെറുതെ ഒരു മുട്ട വച്ചാല്‍ എന്താണ് സംഭവിക്കുക? ഇതുവരെ ചെയ്തുനോക്കിയിട്ടില്ല, അല്ലേ?

എന്തായാലും ഇനിയും വീട്ടില്‍ ചെയ്തുനോക്കുകയും അരുത്. കാരണം, മുട്ട അങ്ങനെ തന്നെ മൈക്രോവേവിനകത്ത് വച്ച് ഓണ്‍ ചെയ്താല്‍ അതൊരു ഉഗ്രന്‍ പൊട്ടിത്തെറിയിലേക്കാണ് വഴിവയ്ക്കുക. ഇതൊരു പരീക്ഷണമായി ചെയ്തിരിക്കുകയാണ് ഒരു കെമിസ്ട്രി വിദ്യാര്‍ത്ഥി. 

നീല്‍ റെഡ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത്. മൈക്രോവേവ് ഓവനില്‍ മുട്ട അതേപടി വച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയാന്‍ ആകാക്ഷ തോന്നിയിരുന്നുവെന്നും അതിനാലാണ് പരീക്ഷണം നടത്തിനോക്കിയതെന്നും നീല്‍ റെഡ് പറയുന്നു. 

ഓവനകത്ത് വച്ച മുട്ട അല്‍പനേരത്തേക്ക് വ്യത്യാസമൊന്നും കൂടാതെ ഇരിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് മുട്ടയില്‍ വിയര്‍പ്പ് പൊടിയുന്നത് പോലൊരു അവസ്ഥയുണ്ടായി. ഇതേ അവസ്ഥ ഏറെ നേരം നീണ്ടുനിന്നില്ല. ഗംഭീരമായൊരു പൊട്ടിത്തെറിയിലേക്ക് മുട്ടയെത്തി. 

ഒരു പരീക്ഷണമെന്ന അടിസ്ഥാനത്തിലാണ് ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും കാര്യമായ അംഗീകാരം ലഭിക്കുന്നത്. എന്നാലിതൊരിക്കലും വീട്ടില്‍ പരീക്ഷിക്കരുതെന്ന് മിക്കവരും താക്കീത് ചെയ്യുന്നു. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കാം...

Also Read:- 'ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള ഒച്ച്'; വൈറലായി ചിത്രം