ഈ പ്രളയത്തിൽ ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. വെള്ളപ്പൊക്കത്തിൽ നിരവധി സാധനങ്ങൾ ഒഴുകി പോയിട്ടുണ്ട്. ഇതൊന്നുമല്ലാതെ ഇപ്പോഴും ഉണക്കാൻ പറ്റാതെ ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നിട്ടുണ്ടാകാം. നനഞ്ഞ് കുതിർന്ന സാധനങ്ങൾ ഉണക്കാനായി മിക്കവരും ചെയ്ത് വരുന്നത് വെയിലത്ത് വച്ച് ഉണക്കാറാണ് പതിവ്.. 

എന്നാൽ അങ്ങനെ വയ്ക്കുന്നത് പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. പിന്നെ എന്ത് ചെയ്യണമെന്നല്ലേ. സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്ന് മാത്രം....

നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക എന്നതാണ്. ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു. 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കുന്നതായിരിക്കും.

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു....

ശ്രദ്ധിക്കുക...

ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു...

ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.

പിന്നെ എന്തു ചെയ്യും? 

വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.

എപ്പോൾ എത്തിക്കണം? 

ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു. 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.

കോൺടാക്റ്റ് നമ്പർ ഉണ്ടോ? 

ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ...

☎ 0495-2384382
0484-2776374

📱 9446211120