മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യാറുണ്ടാകുമല്ലോ. ഇനി മുതൽ ഫേഷ്യൽ വീട്ടിലിരുന്ന് തന്നെ ചെയ്യാം. വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം മാറാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

പപ്പായ ഫേസ് പാക്ക്...

മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഫേസ് പാക്കാണിത്. ആഴ്ച്ചയില്‍ മൂന്ന് ദിവസം പുരട്ടിയാല്‍ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. പപ്പായ, തേന്‍, അരിപൊടി എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയാം.

കറ്റാർവാഴ ഫേസ് പാക്ക്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ഹണി ഫേസ് പാക്ക്...

തേൻ                                         1 ടീസ്പൂൺ
നാരങ്ങ നീര്                            1/2 നാരങ്ങ നീര്

ആദ്യം തേനും നാരങ്ങ നീരും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. ഒന്ന് സെറ്റാകാൻ 15 മിനിറ്റ് മാറ്റിവയ്ക്കുക.
ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയാം.മുഖക്കുരു മാത്രമല്ല കണ്ണിന് ചുറ്റമുള്ള കറുത്ത പാട്, കഴുത്തിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാനും ഏറ്റവും നല്ല പാക്കാണിത്. ആഴ്ച്ചയിൽ മൂന്നോ നാലോ  ദിവസം ഈ പാക്ക് ഇടാം.