Asianet News MalayalamAsianet News Malayalam

നിങ്ങളുടേത് ഏത് തരം ചർമ്മമാണ്? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

ചര്‍മ്മത്തിന്‍റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചര്‍മ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. 

face packs for different type of skin
Author
Thiruvananthapuram, First Published Jan 18, 2021, 9:09 AM IST

ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ചര്‍മ്മത്തെ സംരക്ഷിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. അത് ചർമ്മം ഹൈഡ്രേറ്റഡ് ആകാനും അതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താനും സഹായിക്കും. 

ചര്‍മ്മത്തിന്‍റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചര്‍മ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. 

വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം, കോമ്പിനേഷന്‍ സ്കിന്‍ (സമ്മിശ്ര ചര്‍മ്മം), സാധാരണ ചര്‍മ്മം എന്നിങ്ങനെ പല തരത്തിലുള്ള ചര്‍മ്മമാണ് ഉള്ളത്. ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ രീതിയില്‍ വേണം ചര്‍മ്മ സംരക്ഷണം ചെയ്യേണ്ടത്. അത്തരത്തില്‍ ഓരോ ചര്‍മ്മത്തിനും പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം. 

എണ്ണമയമുള്ള ചര്‍മ്മത്തിന്...

ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ഒരു ടീസ്പൂണ്‍ തേനും മുട്ടയുടെ വെള്ളയുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

വരണ്ട ചര്‍മ്മത്തിന്...

വെള്ളരിക്ക ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മിശ്രിതമാക്കാം. കുറച്ചുനേരം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

'കോമ്പിനേഷന്‍' ചര്‍മ്മത്തിന്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. 

സാധാരണ ചര്‍മ്മത്തിന്...

രണ്ട് ടീസ്പൂണ്‍  ഓട്സ് പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും പകുതി വാഴപ്പഴവും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. 

Also Read: തലമുടി വളരാന്‍ വീട്ടിലുണ്ടാക്കാം കോഫി ഹെയര്‍ മാസ്ക്!

Follow Us:
Download App:
  • android
  • ios