മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ തണുപ്പുകാലത്തും വെള്ളം കുടിക്കാന്‍ മടി കാണിക്കരുത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.  

ഡ്രൈ സ്കിന്‍ അഥവാ വരണ്ട ചര്‍മ്മം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച്, മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ തണുപ്പുകാലത്തും വെള്ളം കുടിക്കാന്‍ മടി കാണിക്കരുത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഇതിനായി ആദ്യം ഒരു ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ശേഷം ഇതിലേയ്ക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. അതുപോലെ കോഫിയും വരണ്ട ചര്‍മ്മത്തെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

 പപ്പായയും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. ഇതിനായി അരക്കപ്പ് പപ്പായ നന്നായി ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പഴവും ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇതിനായി ഒരു പഴത്തിന്റെ പള്‍പ്പിലേയ്ക്ക് രണ്ട് 
ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ കറ്റാർവാഴ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: പതിവായി ഒരു പിടി നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ആറ് ഗുണങ്ങള്‍

youtubevideo