Asianet News MalayalamAsianet News Malayalam

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? വീട്ടില്‍ തയ്യാറാക്കാം ഈ ഫേസ് പാക്കുകള്‍...

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ചര്‍മ്മത്തില്‍  ചുളിവുകളും വരകളും വീഴ്​ത്താൻ ഇടയാക്കുന്നു. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്​.  

face packs to get rid of wrinkles and avoid ageing azn
Author
First Published Jun 9, 2023, 12:22 PM IST

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ചര്‍മ്മത്തില്‍  ചുളിവുകളും വരകളും വീഴ്​ത്താൻ ഇടയാക്കുന്നു. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്​.  

ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... 

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ്‌ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം. 

നാല്...

മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം.

അഞ്ച്...

കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: ചര്‍മ്മത്തിലെ നിറമാറ്റം, ചൊറിച്ചില്‍, മറുക്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios