ലോകമെങ്ങും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുമ്പോൾ ഫാഷൻ ലോകത്തും അതിന്‍റെ അലകള്‍ അടിക്കാതിരിക്കുമോ ? ന്യൂയോർക്, ലണ്ടൻ, പാരീസ്,  മിലൻ,  എന്നിവിടങ്ങളിൽ നടന്ന ഫാഷൻ വീക്കുകളിൽ മാസ്‌ക് ധരിച്ചാണ് മോഡലുകള്‍ എത്തിയത്. 

വസ്ത്രങ്ങളോട് ചേര്‍ന്ന മാസ്ക്കുകളാണ് മോഡലുകള്‍ ധരിച്ചത്. മോഡലുകള്‍ ധരിച്ച വസ്ത്രത്തോടൊപ്പം അവരുടെ മാസ്ക്കുകളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. വസ്ത്രങ്ങൾക്ക് അനുയോജ്യമായ മാസ്‌ക്കുകളാണ് പല ഡിസൈനര്‍മാരും ചെയ്തത് എങ്കിലും അതില്‍ എടുത്തുപറയേണ്ടത് ഫ്രഞ്ച് ഫാഷൻ ഡിസൈനർ  മറിൻ സെറിയുടേതാണ്. 

 

വായ് മാത്രം മൂടുന്നത് മുഖം മുഴുവനായും മൂടുന്നതുമായ നിരവധി ഡിസൈനുകളാണ് സെറി ചെയ്തത്.

 

 ഇതിനു മുൻപും സെറി മാസ്ക്കുകളും മൂടുപടങ്ങളും തന്റെ വസ്ത്രശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.