മുതലയെ അനക്കോണ്ട വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ബ്രസീലിലെ മനാസിലെ പോണ്ട നെഗ്രയിൽ നിന്നുള്ളതാണ് വീഡിയോ. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. നാട്ടുകാര്‍ കയറിട്ട് മുതലയെയും അനക്കോണ്ടയെയും പ്രത്യേകമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

നടുറോഡിലാണ് സംഭവം നടന്നത്. മുതലയെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തുന്ന ശ്രമം വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം. അനക്കോണ്ടയ്ക്ക് ആറടിയിലധികം നീളമുണ്ടെന്ന് കാഴ്ചക്കാർ പറഞ്ഞു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരയെ ഉപേക്ഷിച്ച് അനക്കോണ്ട കാട്ടിലേക്ക് മടങ്ങിപ്പോയി.

 

 

29 അടി നീളമുള്ള അനാക്കോണ്ടയും മുതലയും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. ബ്രസീലിലെ പാന്റനലിലുള്ള തണ്ണീർത്തടത്തിലായിരുന്നു ഇരുവരുടെയും പോരാട്ടം നടന്നത്. അനാക്കോണ്ട ആദ്യം ചുറ്റിവരിഞ്ഞപ്പോൾ തന്നെ മുതല ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

 ആറടിയോളം നീളമുള്ള മുതലയെ അനക്കോണ്ട ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. മുതല ഇതിനിടയിൽ കുതറി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഏകദേശം 8 മിനിട്ടോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ മുതല ചത്തു. എന്തായാലും അന്തിമ വിജയം അനാക്കോണ്ടയുടേതായിരുന്നു. 

നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍; വീഡിയോ വൈറല്‍