ഒരുപാട് സ്വപ്നം കണ്ടും ആഗ്രഹിച്ചും ബുദ്ധിമുട്ടിയും പണിത വീടും സ്ഥലവും കണ്‍മുന്നില്‍ ഇടിച്ചുനിരത്തപ്പെടുന്നത് എന്നത്തേക്കും ഒരു വേദനയായി മനസില്‍ അവശേഷിക്കാം. അതേസമയം നമ്മുടെ വീട് നശിക്കാതെ, അതിന് കേടുപാടുകള്‍ സംഭവിക്കാതെ സ്ഥലം വിട്ടുകൊടുക്കാൻ സാധിച്ചാലോ!

റോഡിന് വീതി കൂട്ടുന്നതിനോ മറ്റേതെങ്കിലും പ്രോജക്ടുകള്‍ക്കോ വേണ്ടി സ്ഥലം വിട്ടുകൊടുക്കേണ്ടി വരികയെന്നാല്‍ തീര്‍ച്ചയായും ഏവര്‍ക്കും അതൊരു വൈകാരിക പ്രതിസന്ധി തന്നെയാണ്. പ്രത്യേകിച്ച് സ്വന്തം വീടിരിക്കുന്ന സ്ഥലം തന്നെ വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യം. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാം വാര്‍ത്തകളിലൂടെയും മറ്റും അറിയാറുണ്ട്. 

ആളുകള്‍ ഇങ്ങനെയുള്ള സ്ഥലമേറ്റെടുക്കലിനെതിരെ സമരം വരെ ചെയ്യുന്ന സാഹര്യമുണ്ടാകാറുണ്ട്. പണത്തെക്കാളുപരി ചിലര്‍ക്ക് വീടിനോടും സ്വന്തമെന്ന് ചേര്‍ത്തുപിടിച്ച് വര്‍ഷങ്ങളോളം ജീവിച്ച ഇടത്തിനോടും ഉണ്ടാകുന്ന വൈകാരികമായ അടുപ്പമാണ് ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം കാരണമാകാറ്. 

ഒരുപാട് സ്വപ്നം കണ്ടും ആഗ്രഹിച്ചും ബുദ്ധിമുട്ടിയും പണിത വീടും സ്ഥലവും കണ്‍മുന്നില്‍ ഇടിച്ചുനിരത്തപ്പെടുന്നത് എന്നത്തേക്കും ഒരു വേദനയായി മനസില്‍ അവശേഷിക്കാം. അതേസമയം നമ്മുടെ വീട് നശിക്കാതെ, അതിന് കേടുപാടുകള്‍ സംഭവിക്കാതെ സ്ഥലം വിട്ടുകൊടുക്കാൻ സാധിച്ചാലോ!

അതെങ്ങനെ സംഭവിക്കുമെന്നാണോ ചിന്തിക്കുന്നത്? പഞ്ചാബില്‍ നിന്ന് അങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുകയാണിപ്പോള്‍. പഞ്ചാബിലെ സംഗ്രൂരില്‍ കര്‍ഷകനായ സുഖ്വീന്ദര്‍ സിംഗ് സുഖി പണിത സ്വപ്ന ഭവനം എക്സ്പ്രസ് വേയ്ക്ക് വേണ്ടി നിരത്തേണ്ടി വരുമെന്നായപ്പോള്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. 

വീടിന് യാതൊരു കേടുപാടും സംഭവിക്കാതെ വീടിനെ അങ്ങനെ തന്നെ നീക്കിവയ്ക്കുക. അത്യാധുനിക മെഷീനുകളുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ഒന്നരക്കോടിയോളം ചെലവഴിച്ച് രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ വീട് പൂര്‍ത്തിയാക്കിയത്. താനൊരുപാട് സ്വപ്നം കണ്ട് പണിയിച്ച വീടായത് കൊണ്ടുതന്നെ ഇത് പൊളിച്ചുകളയുന്നത് കാണാൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. 

500 അടിയോളം വീടിനെ നീക്കിവയ്ക്കുകയെന്നതാണ് ലക്ഷ്യം. ഇതില്‍ 250 അടിയോളം നീക്കിവച്ചുകഴിഞ്ഞു. ബാക്കി കൂടി ചെയ്യാനുണ്ട്. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി കിട്ടിയ തുകയും ഉപയോഗപ്പെടുത്തിയാണ് പണി മുന്നോട്ട് നീക്കുന്നത്. എന്നാല്‍ ആകെ ഇതിനെത്ര ചെലവ് വരുമെന്നത് വ്യക്തമായിട്ടില്ല. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കാര്യമാണോ ഇതെന്നതും വ്യക്തമല്ല. എന്തായാലും അസാധാരണമായ സംഭവം വാര്‍ത്തകളിലെല്ലാം ഇടം നേടിയിരിക്കുകയാണ്.

വീഡിയോ...

Watch: Punjab Farmer Wants To Move His Rs 1.5 Crore House By 500 Feet

Also Read:- വീടിന് നല്‍കാം 'കിടിലന്‍ ലുക്ക്'; ചിലവ് കുറച്ചുതന്നെ...