ബോറടി മാറ്റാനായി വീണ്ടുമൊരു ഗെയിമുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകം. ഈ ചിത്രത്തില്‍ നിന്ന് ഒളിച്ചിരിക്കുന്ന തന്‍റെ പൂച്ചക്കുട്ടിയെ കണ്ടെത്താമോ എന്നാണ് പൂച്ചയുടെ ഉടമസ്ഥന്‍ തന്നെ ചോദിക്കുന്നത്. 

 

ഒരു വീടിനുള്ളിലെ പശ്ചാത്തലമാണ് ചിത്രത്തില്‍ കാണുന്നത്. മേശയും സോഫയും പുസ്തകങ്ങളുമൊക്കെ ചിത്രത്തില്‍ കാണാം. ചിത്രം വൈറലായത്തോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

എന്നാല്‍ ഒറ്റ നോട്ടത്തില്‍ പൂച്ചയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നാണ് ആളുകളുടെ അഭിപ്രായം. നിങ്ങളും പരാജയപ്പെട്ടെങ്കില്‍, നോക്കൂ...വാതിലിന് പിന്നില്‍ ഒരു തല കാണുന്നുണ്ടോ? ആശാന്‍ അവിടെയുണ്ട്. 

 

Also Read: ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താമോ?

'ഇവയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താമോ'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ...