കൊറോണ കാലത്ത് പലതരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളും ചലഞ്ചുകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. അക്കൂട്ടത്തില്‍  അടുത്തിടെ ട്വിറ്ററിലൂടെ പ്രചരിച്ച ചില ഗെയിമുകളാണ് ചിത്രത്തില്‍ നിന്നും ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ കണ്ടെത്തുക,  ചിത്രത്തില്‍ എത്ര ആനകള്‍ ഉണ്ടെന്ന് പറയുക..തുടങ്ങിയവ. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഏകദേശം അറുപത് ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. തടികൊണ്ടുണ്ടാക്കിയ നായകളുടെയും മറ്റ് മൃഗങ്ങളുടെയും ഇടയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താനാണ് ഇവിടെ പറയുന്നത്. 

വീഡിയോയില്‍  ജീവനുള്ള നായയെ കണ്ടെത്താന്‍ പ്രയാസം ഒന്നും ഇല്ലെങ്കിലും നായയുടെ ഗംഭീര അഭിനയത്തിനെയാണ് ആളുകള്‍ പ്രശംസിക്കുന്നത്. 

 

Also Read: ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താമോ?...

ചിത്രത്തില്‍ എത്ര ആനകള്‍? നാലെണ്ണമല്ലേ ഉള്ളൂവെന്ന് തീര്‍പ്പാക്കല്ലേ...