ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് നടിമാര്‍. തെന്നിന്ത്യന്‍ നായിക തപ്സി പന്നുവും  ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിനെക്കാള്‍ സ്പോര്‍ട്സ് ആക്ടിവിറ്റികള്‍ ചെയ്തു ഫിറ്റ്നസ് നിലനിര്‍ത്തുന്ന ആളാണ് താന്‍ എന്ന്  തപ്സി പന്നു പറയുന്നു. ബാഡ്മിന്റന്‍, സ്ക്വാഷ്, ഫുട്ബോള്‍ അങ്ങനെ പലതും ചെയ്യാറുണ്ട്.

 

ദില്ലിയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ആഹാരം ഒരു വീക്ക്‌നസ്സ് ആണ്. ആഹാരം കഴിക്കുമ്പോള്‍ അതില്‍ അനാരോഗ്യകരമായത് എന്നു തോന്നുന്നത് ഒഴിവാക്കുകയാണ് പതിവ്. ചോള ബട്ടൂരയും ആലൂ ടിക്കയുമൊക്കെ കണ്ടാല്‍ വിടുന്ന ആളല്ല താനെന്നും തപ്സി പറയുന്നു. ദില്ലിയില്‍ എത്തിയാല്‍  പ്രാതല്‍ ദിവസവും ചോള ബട്ടൂരയായിരിക്കും. മധുരപ്രിയ കൂടിയായ താന്‍ ലഡു, കേക്കുകള്‍ ഒക്കെ ധാരാളം കഴിക്കും. എന്നാല്‍ ഫ്രൈ ചെയ്ത ആഹാരങ്ങള്‍ ഒഴിവാക്കും.

പാരമ്പര്യമായി വളരെ നല്ല ചര്‍മമാണ് ഞങ്ങളുടേത്. അത് പരിപാലിക്കാന്‍ ശ്രമിക്കാറുമുണ്ടെന്ന് തപ്സി പറഞ്ഞു. ലാക്ടോസ്, ഗ്ലൂട്ടന്‍ എന്നിവ ഒഴിവാക്കാറുണ്ട്. പുകവലിയും മദ്യപാനവും തനിക്ക്  ഇല്ല. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ പ്രതിഫലനം നമ്മുടെ ചര്‍മത്തില്‍ കാണാം. മുടിയുടെ ഭംഗിയും ഇതിനെ ആശ്രയിച്ചാണ്. അല്ലാതെ ഏറ്റവും നല്ല ഷാംപൂ, കണ്ടിഷനര്‍ എന്നിവയെ ആശ്രയിച്ചല്ല- തപ്സി പറയുന്നു.

 


 

 
 
 
 
 
 
 
 
 
 
 
 
 

Ready... let’s do this.... #NiveaGirl

A post shared by Taapsee Pannu (@taapsee) on Jan 11, 2019 at 8:45am PST

 
 
 
 
 
 
 
 
 
 
 
 
 

#InItToWinIt #Pune7Aces #PBL4 @kri_talent #newbeginning

A post shared by Taapsee Pannu (@taapsee) on Oct 6, 2018 at 12:24am PDT