വീട്ടിനകത്ത് ജീവിക്കുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അവര്‍ എത്തരത്തിലെല്ലാമാണ് ചിന്തിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്- ഇങ്ങനെ സൂക്ഷ്മമമായ പല കാര്യങ്ങളും വീട്ടിനകത്തെ 'എനര്‍ജി'യെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ 'നെഗറ്റിവിറ്റി' തോന്നിയാല്‍, അത് നീക്കി 'പൊസിറ്റീവ്' ആക്കാന്‍ 'ഫെ്ഷൂയി' അനുസരിച്ച് ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍ വിശദീകരിക്കാം
പകല്‍ മുഴുവനും ജോലിയും യാത്രയും ചര്‍ച്ചകളും ബഹളവുമൊക്കെയായി ചിലവഴിച്ച് മുഷിഞ്ഞ്, വൈകീട്ട് വീട്ടില്‍ വന്നുകയറുമ്പോള്‍ അടിമുടി അസ്വസ്ഥത തോന്നിയാലോ? എന്തുകൊണ്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഈ അസ്വസ്ഥത നമ്മളെ പ്രശ്‌നത്തിലാക്കിക്കൊണ്ടിരുന്നാലോ?
ചൈനീസ് വാസ്തുശാസ്ത്രമായ 'ഫെങ്ഷൂയി' പറയുന്നത് ഇങ്ങനെയൊരു അസ്വസ്ഥത തോന്നുന്നുവെങ്കില്‍ അത് സത്യമായിരിക്കുമെന്നാണ്. അതായത് വീട്ടിനകത്ത് 'നെഗറ്റീവ് എനര്‍ജി' നിറയുന്നതാണത്രേ ഇതിന് കാരണം. ഇതിന് പിന്നില്‍ പല വിഷയങ്ങളുമുണ്ടാകാം.
വീട്ടിനകത്ത് ജീവിക്കുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അവര്‍ എത്തരത്തിലെല്ലാമാണ് ചിന്തിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്- ഇങ്ങനെ സൂക്ഷ്മമമായ പല കാര്യങ്ങളും വീട്ടിനകത്തെ 'എനര്‍ജി'യെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ 'നെഗറ്റിവിറ്റി' തോന്നിയാല്‍, അത് നീക്കി 'പൊസിറ്റീവ്' ആക്കാന്‍ 'ഫെ്ഷൂയി' അനുസരിച്ച് ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍ വിശദീകരിക്കാം.
ഒന്ന്...

വീട്ടില്‍ വന്നുകയറുമ്പോള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന അകം കാണുന്നത് 'നെഗറ്റിവിറ്റി' പ്രസരിപ്പിക്കുമത്രേ. അതിനാല്‍ വീടിന്റെയകം പരമാവധി 'സ്‌പേഷ്യസ്' ആയി സൂക്ഷിക്കുക. അതായത് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വീട്ടിനകത്ത് സൂക്ഷിക്കുക. അത് അലങ്കാരവസ്തുക്കളാണെങ്കില്‍ പോലും. ഇവയെല്ലാം അനുയോജ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് സ്വസ്ഥമായി ഇരിക്കാനോ നടക്കാനോ ഒക്കെ ഇഷ്ടം പോലെ സ്ഥലം ഒഴിച്ചിടുക.
രണ്ട്...
ആദ്യം സൂചിപ്പിച്ച വിഷയത്തോട് സാമ്യമുള്ളതാണ് രണ്ടാമതായി പറയാന്‍ പോകുന്ന കാര്യവും. വീട്ടിനുള്ളില്‍ പരമാവധി സ്ഥലം സ്വതന്ത്രമാക്കി ഇടണമെന്ന് പറയുന്നതിനൊപ്പം തന്നെ, ഓരോ സാധനവും എടുത്തിടത്ത് തന്നെ തിരിച്ചുവയ്ക്കാനും, വലിച്ചുവാരി സാധനങ്ങള്‍ ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എന്ത് സാധനം സൂക്ഷിക്കുന്നതിനും സ്ഥിരമായ സ്ഥലം കണ്ടെത്തണം.

എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഒരിടം എന്ന സങ്കല്‍പവും അരുത്. അതായത് കിടപ്പുമുറി തന്നെ ഓഫീസ് മുറിയും ഊണ്‍ മുറിയുമാക്കരുത്. കഴിയുന്നതും ഓരോ കാര്യങ്ങള്‍ക്കും ഓരോ സ്‌പെയ്‌സ് നിര്‍വചിക്കുക. മുറികള്‍ ഇല്ലെങ്കില്‍ ഇതിനെല്ലാം കൃത്യമായ കോണുകള്‍ നിശ്ചയിച്ചാലും മതിയാകും.
മൂന്ന്...
'ഫെങ്ഷൂയി' വിശ്വാസപ്രകാരം വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത് വീട്ടിലേക്ക് 'പൊസിറ്റീവ് എനര്‍ജി' കൊണ്ടുവരും. അതിനാല്‍ വീട്ടില്‍ വയ്ക്കാന്‍ കഴിയുന്ന ചെറിയ ചെടികള്‍ തെരഞ്ഞെടുത്ത് അനുയോജ്യമായ സ്ഥലങ്ങളില്‍ വയ്ക്കുകയെന്നതാണ് മൂന്നാമതായി ചെയ്യാനുള്ളത്.
നാല്...
'റോക്ക് സാള്‍ട്ട് ലാമ്പ്' വീട്ടിനകത്ത് തൂക്കുന്നതും സമാധാനം അനുഭവപ്പെടാന്‍ സഹായിക്കുമത്രേ.

വീട്ടിനകത്ത് ആവശ്യമുള്ളയത്രയും തണുപ്പുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള വിളക്ക് വയ്ക്കാവൂ. കാരണം ഇവ പെട്ടെന്ന് ചൂട് പുറപ്പെടുവിക്കും.
അഞ്ച്...
'ക്രിസ്റ്റലുകള്‍' വീട്ടില്‍ സൂക്ഷിക്കുന്നതും 'നെഗറ്റീവ് എനര്‍ജി'യെ പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് 'ഫെങ്ഷൂയി' വിശ്വാസം. ചെടികളെ പോലെ പ്രത്യേകം ശുശ്രൂഷയൊന്നും ആവശ്യമില്ലാത്തതിനാല്‍ ഇവ സൂക്ഷിക്കാനും എളുപ്പമാണ്.
