പൂക്കൾ കൊണ്ടുള്ള മാസ്ക്കാണ് വധൂവരന്മാർക്കായി മോഹന്‍ നിർമ്മിച്ചിരിക്കുന്നത്.അദ്ദേഹം നിര്‍മ്മിച്ച ഈ ഫ്ലവര്‍ മാസ്കുകള്‍ കാണാന്‍ വളരെ മനോഹരവും സ്റ്റൈലിഷുമാണ്. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള മനോഹരമായ പൂക്കള്‍ കൊണ്ട് തന്നെയാണ് മോഹന്‍ ഈ മാസ്കുകൾ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വിപണിയിൽ മാസ്കുകൾക്ക് ഇത്രയേറെ ഡിമാന്റ് വന്നത്. പലതരത്തിലുള്ള മാസ്കുകൾ ഇന്ന് ലഭ്യമാണ്. ഈ കൊവിഡ് കാലത്ത് ധാരാളം വിവാഹങ്ങൾ നടക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് വിവാഹം നടത്തേണ്ടതും. വിവാഹത്തിന് വധൂവരന്മാർ മാസ്ക് ധരിക്കേണ്ടത് വളരെ പ്രധാനമാണ്.

വധൂവരന്മാർക്കായി വളരെ സ്റ്റൈലിഷായിട്ടുള്ള മാസ്കുകൾ വിപണിയിലുണ്ട്. വിവാഹദിനത്തിൽ മാസ്ക് ധരിക്കാൻ വധൂവരന്മാർ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ അവർക്കായി ഒരു വ്യത്യസ്ത മാസ്ക് ഒരുക്കിയിരിക്കുകയാണ് മധുരയിലെ മോഹന്‍ എന്ന പൂക്കച്ചവടക്കാരന്‍. 

വധൂവരന്മാരെ സ്റ്റൈലിഷ് ആയി കാണാനും കൊവിഡിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാസ്ക് ചെയ്തതിന്റെ പ്രധാന കാരണമെന്ന് മോഹന്‍ പറയുന്നു.

പൂക്കൾ കൊണ്ടുള്ള മാസ്ക്കാണ് വധൂവരന്മാർക്കായി മോഹന്‍ നിർമ്മിച്ചിരിക്കുന്നത്. മോഹന്‍ നിര്‍മ്മിച്ച ഈ പൂക്കൾ കൊണ്ടുള്ള മാസ്കുകള്‍ കാണാന്‍ വളരെ മനോഹരവും സ്റ്റൈലിഷുമാണ്. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള മനോഹരമായ പൂക്കള്‍ കൊണ്ട് തന്നെയാണ് മോഹന്‍ ഈ മാസ്കുകൾ ഒരുക്കിയിരിക്കുന്നത്.

Scroll to load tweet…