ഗോൾഫ് കളിക്കിടെ നഷ്ടപ്പെട്ട ബോൾ അതിസാഹസികമായി എടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്ലോറിഡ സ്വദേശിയായ കൈല്‍ ഡൗണസ് എന്നയാളാണ് സഹോദരനുമൊപ്പം ഗോൾഫ് കളിക്കാൻ പോയപ്പോഴുണ്ടായ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

യുപിഐ ന്യൂസ് വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫ്ലോറിഡ കോറല്‍ ഓക്സ് ഗോൾഫ് കോഴ്സിലാണ് സഹോദരന്മാർ ഗോൾഫ് കളിക്കാനെത്തിയത്. കളിക്കിടെ പന്ത് ചെന്ന് വീണത് അവിടെ തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന കൂറ്റൻ ചീങ്കണ്ണിയുടെ വാലിലാണ്.

ബോളെടുക്കുന്നതിനായി കൈലിന്‍റെ സഹോദരന്‍ ധൈര്യം സംഭരിച്ച് ചീങ്കണ്ണിയുടെ അടുത്തെത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാത്തും പതുങ്ങിയും കൂറ്റൻ ചീങ്കണ്ണിയുടെ  അരികിലെത്തിയ ഇയാൾ ബോളെടുത്തതും ചീങ്കണ്ണി വെള്ളത്തിലേയ്ക്ക് കുതിച്ചു നീങ്ങി. 

 

Also Read: ഇങ്ങനെയൊക്കെ ഗോള്‍ഫ് കളിക്കാമോ- വീഡിയോ...