മിക്ക വീടുകളിലും വീട്ടുകാര്‍ക്കുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പങ്ക് തന്നെയാണ് വളര്‍ത്തുപട്ടികള്‍ക്കും നല്‍കാറ്. കൂട്ടത്തില്‍ ഇറച്ചിയോ മീനോ ഉണ്ടെങ്കില്‍ അത് കൂടി വയ്ക്കുമെന്ന് മാത്രം. എന്നാല്‍ നമ്മള്‍ കഴിക്കുന്ന എല്ലാം അവര്‍ക്കും നല്‍കാവുന്നതാണോ? 

വളര്‍ത്തുപട്ടികളെ വീട്ടിലെ അംഗങ്ങളെപ്പോലെ തന്നെ കണക്കാക്കുന്നവരാണ് അധികം പേരും. മിക്കവാറും വീട്ടിലുണ്ടാക്കുന്നതും നമ്മള്‍ കഴിക്കുന്നതുമായ ഭക്ഷണം തന്നെയാണ് അവര്‍ക്കും നല്‍കുക, അല്ലേ? ചിലരെങ്കിലും പെറ്റ്‌സിനുള്ള ഭക്ഷണം പുറത്തുനിന്ന് പ്രത്യേകം വാങ്ങിനല്‍കുന്നവരുമുണ്ട്. 

എങ്കിലും മിക്ക വീടുകളിലും വീട്ടുകാര്‍ക്കുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പങ്ക് തന്നെയാണ് വളര്‍ത്തുപട്ടികള്‍ക്കും നല്‍കാറ്. കൂട്ടത്തില്‍ ഇറച്ചിയോ മീനോ ഉണ്ടെങ്കില്‍ അത് കൂടി വയ്ക്കുമെന്ന് മാത്രം. 

എന്നാല്‍ നമ്മള്‍ കഴിക്കുന്ന എല്ലാം അവര്‍ക്കും നല്‍കാവുന്നതാണോ? പട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുക്കരുത് എന്നെല്ലാം കേട്ടിട്ടില്ലേ? ഇത്തരം കേള്‍വികളിലെല്ലാം എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ? ഇതാ വളര്‍ത്തുപട്ടികള്‍ക്ക് നല്‍കിക്കൂടാത്ത നാല് തരം ഭക്ഷണസാധനങ്ങള്‍...

ഒന്ന്...

വെളുത്തുള്ളിയും ഉള്ളിയുമാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. ഇവ രണ്ടിലും 'തയോസള്‍ഫൈറ്റ്' എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. 

ഇത് പട്ടികളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ മോശമായി ബാധിക്കുന്നു. തുടര്‍ന്ന് വിളര്‍ച്ചയിലേക്ക് ഇവയെ നയിക്കുന്നു. 

രണ്ട്...

അവക്കാഡോയാണ് വളര്‍ത്തുപട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത മറ്റൊരു ഭക്ഷണസാധനം. മനുഷ്യര്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന 'പേര്‍സിന്‍' എന്ന ഘടകം പട്ടികള്‍ക്ക് കുടല്‍സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. 

മൂന്ന്...

പട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുക്കുന്നതും അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവരുടെ ശരീരത്തെ സംബന്ധിച്ച് ചോക്ലേറ്റ് ഒട്ടും ഗുണകരമല്ലെന്ന് മാത്രമല്ല, മോശമായി ബാധിക്കുമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു. 


നാല്...

മുന്തിരി- ഉണക്കമുന്തിരി എന്നിവയും വളര്‍ത്തുപട്ടികള്‍ക്ക് നല്‍കരുത്. ഇവ പട്ടികളുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്.

Also Read:- വളർത്തുപട്ടി പാസ്പോർട്ട് തിന്നു വിശപ്പടക്കിയപ്പോൾ ഉടമസ്ഥ രക്ഷപ്പെട്ടത് കൊറോണാവൈറസ് ബാധയിൽ നിന്ന്...