കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി ഉള്ളതാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക കെയ്റ്റ്‌ലിന്‍ വൂളി പറയുന്നത്. തങ്ങളുടെ പഠനം മാത്രമല്ല ഇത് സമര്‍ത്ഥിക്കുന്നതെന്നും മുമ്പ് നടന്ന ഏഴോളം പഠനങ്ങളും ചില പരീക്ഷണങ്ങളും ഇത് ഉറപ്പിക്കുന്നുണ്ടെന്നും കെയ്റ്റ്‌ലിന്‍ പറയുന്നു
മനുഷ്യര്‍ക്ക് പല സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെടലും ഏകാന്തതയും തോന്നിയേക്കാം. ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ, സാമൂഹികമായ അരക്ഷിതാവസ്ഥ, വിഷാദം, കടുത്ത മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങളാകാം ഒറ്റപ്പെടല്‍ എന്ന അനുഭവത്തിലേക്ക് ഒരാളെ എത്തിക്കുന്നത്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു കാരണമാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. അതെന്താണെന്നല്ലേ? ഭക്ഷണമാണ് ഈ പഠനത്തില്‍ വില്ലനായി വരുന്നത്. അതായത് മതപരമായ കാരണങ്ങള്‍ കൊണ്ടോ, ആരോഗ്യകാരണങ്ങള്‍ കൊണ്ടോ, മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ഒരു കൂട്ടത്തിലിരിക്കുമ്പോള്‍ അവര്‍ കഴിക്കുന്ന ഭക്ഷണം കഴിക്കാന്‍ ഒരാള്‍ക്ക് കഴിയാതിരുന്നാല്‍ അത് അയാളില്‍ ഏകാന്തത സൃഷ്ടിക്കുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്.
കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി ഉള്ളതാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ് ഗവേഷക കെയ്റ്റ്‌ലിന്‍ വൂളി പറയുന്നത്. തങ്ങളുടെ പഠനം മാത്രമല്ല ഇത് സമര്‍ത്ഥിക്കുന്നതെന്നും മുമ്പ് നടന്ന ഏഴോളം പഠനങ്ങളും ചില പരീക്ഷണങ്ങളും ഇത് ഉറപ്പിക്കുന്നുണ്ടെന്നും കെയ്റ്റ്‌ലിന്‍ പറയുന്നു.
ഭക്ഷണത്തെ കേവലം വിശപ്പ് മാറാനുള്ള ഉപാധിയായി കാണാന്‍ കഴിയില്ലെന്നും ശക്തമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഭക്ഷണത്തിനുണ്ടെന്നും കെയ്റ്റ്‌ലിന്‍ പറയുന്നു.
'ഭക്ഷണത്തിന് മുകളിലുണ്ടാകുന്ന ബന്ധങ്ങള്‍ എന്നത് വളരെ പരമ്പരാഗതമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. അപരിചതരായ രണ്ട് മനുഷ്യരില്‍ പരസ്പരം വിശ്വാസം ഉടലെടുക്കാന്‍ വരെ ഭക്ഷണം കാരണമാകുന്നുണ്ടെന്ന് എത്രയേ പഠനങ്ങള്‍ തെളിവുസഹിതം സമര്‍ത്ഥിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട ്ഭക്ഷണം പങ്കുവയ്ക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യം മനുഷ്യനില്‍ കൃത്യമായ മാനസികപ്രശ്‌നം ഉണ്ടാക്കുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പോലും വ്യത്യാസമില്ല...'- കെയ്റ്റ്‌ലിന്‍ പറയുന്നു.
