പുരുഷന്‍മാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉദ്ധാരണശേഷി കുറവ്. പല കാരണങ്ങള്‍ കൊണ്ട് ഉദ്ധാരണശേഷി കുറവുണ്ടാകാം. ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാകാം. മറ്റുചിലരില്‍ ധമനികളിലെ തകരാറുകള്‍ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകള്‍ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് ഉണ്ടാകാം.

അതേസമയം, ഭക്ഷണരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാം. ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണശീലങ്ങള്‍ നോക്കാം. 
 
1. പച്ചക്കറികള്‍ പ്രത്യേകിച്ച്, പച്ചനിറത്തിലുള്ള ഇലക്കറികളിലെ വിവിധ പോഷകങ്ങള്‍ ഉദ്ധാരണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

2. സവാള നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇവ രക്തത്തെ നേര്‍ത്തതാക്കുന്നു. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കുവാനും സഹായകമാണ്. 

3. ഈന്തപ്പഴം  ധാരാളം കഴിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണശേഷി കൂട്ടാന്‍ സഹായിക്കും. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പോലും നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. 

4. പിസ്ത, നട്‌സ് തുടങ്ങിയവ പുരുഷന്മാര്‍ കഴിക്കുന്നതും ഉദ്ധാരശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലത്. 

5. പുരുഷന്മാര്‍ക്ക് ഊര്‍ജവും ഉദ്ധാരണ ശക്തിയും നല്‍കാന്‍ ബദാം സഹായിക്കും.

6. തണ്ണിമത്തന്‍ കഴിക്കുന്നത് പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്. തണ്ണിമത്തനിൽ അടങ്ങിയ ആന്റി ഓക്‌സിഡന്‍റുകളാണ് ഉദ്ധാരണ സഹായി.

7. ഏത്തപ്പഴവും പുരുഷന്മാര്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. 

8. ചിപ്പി, ഞണ്ട് തുടങ്ങിയ തോടുള്ള ഭക്ഷണങ്ങളും ഫലപ്രദമാണ്. 

9. ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകളും ഉദ്ധാരണസഹായിയാണ്. അതിനാല്‍ പുരുഷന്മാര്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്.