മാഡ്രിഡ്: ലോകത്ത് പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം കടല്‍ ജീവികള്‍ ചത്തൊടുങ്ങുന്നത് നിരന്തരമായി വാര്‍ത്തകളിലിടം നേടുന്നുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. 

മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ലഭിച്ച മീനുകളിലൊന്നിന്‍റെ വയറ്റില്‍ നിന്ന് ലഭിച്ചത് പ്ലാസ്റ്റിക് ആണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. രണ്ട് നീരാളിയെയും ഒരു മീനിനെയും കിട്ടി. മീനിനെ കയ്യിലെടുത്തപ്പോള്‍ വയറിലെന്തോ ഉള്ളതായി തോന്നി. വയറുകീറി പരിശോധിച്ചപ്പോള്‍ കണ്ടത്  നിറയെ പ്ലാസ്റ്റിക് ആയിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു.

യാസ്മിന്‍ കോട്ട് എന്നയാളാണ് ഒരു മിനുട്ട് 40 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പെയിലെ കാനറി ദ്വീപില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. 
"