വീട്ടില്‍ ഇന്ത്യന്‍ ക്ലോസറ്റ് വെയ്ക്കാന്‍ പലര്‍ക്കും ഇന്ന് കുറച്ചില്‍ ആണ്. പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലുമെല്ലാം ഇന്ന് യൂറോപ്യന്‍ ക്ലോസറ്റുകള്‍ തന്നെയാണ്. എന്നാല്‍ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ഉള്ള ഈ യൂറോപ്യന്‍ ക്ലോസറ്റുകള്‍ എന്തുമാത്രം അപകടകാരികള്‍ ആണെന്ന് ഊഹിക്കാമല്ലോ ? 

പൊതുസ്ഥലങ്ങളിലെല്ലാമുള്ള യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ഇരുന്നു പോകുന്ന പലരും അവരുടെ പക്കലുള്ള ത്വക്ക്-രോഗങ്ങളും മറ്റും അവിടെ നിക്ഷേപിച്ചിട്ടാണ് പോകുന്നത് എന്ന സാധ്യത തള്ളി കളയാന്‍ കഴിയില്ല. 

മനുഷ്യര്‍ യൂറോപ്യൻ ക്ലോസറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കുടൽ സംബന്ധമായ പല രോഗങ്ങളും ഇത്രയും പടർന്നതെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാകുന്നുണ്ട്. യൂറോപ്പ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇരിക്കുന്നത് 90 ഡിഗ്രീ കോണില്‍ ആയതു കൊണ്ട് കുടലിനു കീഴ്ഭാഗത്തെ റെക്ടല്‍ ആംഗിള്‍ നിവരില്ല അതുകൊണ്ട് തന്നെ നല്ല ശക്തിയില്‍ ശ്രമിച്ചാല്‍ മാത്രമേ ശോധന നടക്കുകയുള്ളൂ. ഈ ബല പ്രയോഗം ആണ് കുടല്‍ രോഗങ്ങള്‍ക്കും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നത് എന്നാണ് പഠനം പറയുന്നത്. 

ഇതുമാത്രമല്ല, കാലിനും മുട്ടിനും ഒക്കെ വേദനയുളളവര്‍ക്ക് ഇത്തരത്തില്‍ യൂറോപ്യന്‍ ക്ലോസറ്റുകളില്‍ പോകാന്‍ തന്നെ ബുദ്ധിമുട്ടുണ്ടാകാം. അത്തരത്തിലുളളവര്‍ക്ക് വേണ്ടിയുളളതാണ് 'സ്കോട്ടി പോട്ടി'  ( Squatty Potty) എന്ന ക്ലോസറ്റ്. കാല്‍ വെയ്ക്കാന്‍ സ്റ്റൂളും കൂടി ചേര്‍ന്നൊരു ക്ലോസറ്റാണിത്. ബോബി എഡ്വവേഴ്ഡ്സാണ് സ്കോട്ടി പോട്ടിയുടെ നിര്‍മ്മാതാവ്. 

 

 'തന്‍റെ അമ്മയ്ക്ക് വാര്‍ധക്യ പ്രശ്നങ്ങള്‍ മൂലം ബാത്ത്റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ക്ലോസ്റ്റിന് താഴെയായി ഒരു സ്റ്റൂള്‍ ഇട്ടുകൊടുക്കാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. സ്റ്റൂള്‍ ഇട്ടികൊടുത്തപ്പോള്‍ പകുതി ബുദ്ധിമുട്ടുകള്‍ മാറി. എന്നാല്‍ സ്റ്റൂളിന്റെ അഴവ് കൃത്യമല്ലയാരുന്നു. തുടര്‍ന്നാണ് സ്റ്റൂളും കൂടി ചേര്‍ന്ന ഒരു ക്ലോസ്റ്റ് നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്'-ബോബി പറഞ്ഞു. 

 

അമ്മയ്ക്ക് ഈ  സ്കോട്ടി പോട്ടി വളരെയധികം സഹായകമായി. പിന്നെ ഇതിന്‍റെ വിപണിയെ കുറിച്ചും ആലോചിച്ചു എന്നും ബോബി കൂട്ടിച്ചേര്‍ത്തു. ഈ ക്ലാസറ്റില്‍ ഇരുക്കുന്നത് മുട്ടിനും കാലിനും ഒരു സമ്മര്‍ദ്ദവും ഉണ്ടാകില്ല എന്നതാണ്  പ്രത്യേകത. ആദ്യമൊക്കെ ഹല്‍ത്ത് ബ്ലോഗേഴ്സിന് ബോബി ഇത് സൌജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ ഇത് ധാരാളം പേര്‍ വാങ്ങുന്നു.  2011ലാണ് ബോബി ഇത് ആദ്യമായി വിപണിയിലിറക്കിയത്. യുഎസിലാണ് ഇത് നിര്‍മ്മാണം.