Asianet News MalayalamAsianet News Malayalam

ചർമ്മം തിളങ്ങാൻ ഇതാ ചില​ ജ്യൂസുകൾ..

കുറഞ്ഞ സമയം കൊണ്ട്​ ശരീരത്തിന്​ ഉയർന്ന പോഷണം ലഭ്യമാക്കാനും അതുവഴി ശരീരത്തി​ന്‍റെ കുറവുകൾ പരിഹരിക്കാനുമുള്ള മാർഗം കൂടിയാണ്​ പഴച്ചാറുകൾ. 

fresh juices for your skin
Author
Thiruvananthapuram, First Published Apr 24, 2019, 8:54 PM IST

ശുദ്ധമായ പഴച്ചാറുകൾ കുടിക്കുന്നത്​ ശരീരത്തിന്​ ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. കുറഞ്ഞ സമയം കൊണ്ട്​ ശരീരത്തിന്​ ഉയർന്ന പോഷണം ലഭ്യമാക്കാനും അതുവഴി ശരീരത്തി​ന്‍റെ കുറവുകൾ പരിഹരിക്കാനുമുള്ള മാർഗം കൂടിയാണ്​ പഴച്ചാറുകൾ. ചില പഴങ്ങൾക്ക്​ അവയുടെ ജ്യൂസ്​ രൂപത്തേക്കാൾ പോഷക ഗുണമുണ്ട്​.

fresh juices for your skin

ഫ്രഷ്​ ജ്യൂസ്​ ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തി​ന്‍റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ഏതാനും ജ്യൂസുകൾ നോക്കാം. 

fresh juices for your skin

തക്കാളി ജ്യൂസ്...

ലൈസോഫീൻ അടങ്ങിയ തക്കാളി ജ്യൂസിൽ ആൻറി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കഴിക്കുന്നത്​ നിങ്ങളുടെ ചർമ്മത്തെ ​മികച്ചതാക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചർമ്മത്തിന്​ മാത്രമല്ല, ശരീരത്തിന്​ ഒന്നടങ്കം ഗുണകരമാണ്​.  

കാരറ്റ്​ ജ്യുസ്..

വിറ്റാമിൻ എ യാൽ സമ്പന്നമാണ്​ കാരറ്റ്​ ജ്യുസ്​. ശൈത്യകാലത്ത്​ ഇത്​ കുടിക്കുന്നത്​ ആന്‍റി ഓക്​സിഡന്‍റ്  ഘടകങ്ങൾ കുടുതലായി ലഭിക്കാൻ സഹായിക്കും. ത്വക്കിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇത്​ സഹായിക്കും. മുഖക്കുരു തടയാനും ചർമം വരളുന്നതി​നെ പ്രതിരോധിക്കാനും സഹായിക്കും. 

ബീറ്റ്​റൂട്​ ജ്യൂസ്..

ബീറ്റ്​റൂട്​ ജ്യൂസ്​ ചർമ്മത്തിന്​ തിളക്കം നൽകും. വിറ്റാമിൻ എ, സി, കെ, ഇരുമ്പ്​, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്​ ബീറ്റ്​റൂട്​. ചർമ്മത്തിന്‍റെ സ്വഭാവികത നിലനിർത്താൻ ഇവ സഹായിക്കും. 

ആപ്പിൾ ജ്യൂസ്..

ആപ്പിൾ ജ്യൂസ്​ നിങ്ങളെ ആശുപത്രികളിൽ നിന്ന്​ അകറ്റി നിർത്തുന്നതിനൊപ്പം ചർമ്മം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ ആപ്പിൾ ജ്യൂസ്.

fresh juices for your skin

Follow Us:
Download App:
  • android
  • ios