ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും.

കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് അഥവാ 'ഡാർക്ക് സർക്കിൾസ്' ഉണ്ടാകാം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും.

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന പഴങ്ങള്‍ കൊണ്ടുള്ള ചില വഴികള്‍‌ എന്തൊക്കെയാണെന്ന് നോക്കാം...

സ്ട്രോബെറി...

സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും.

അവക്കാഡോ...

അവക്കാഡോയുടെ പള്‍പ്പും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നതും ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും.

തണ്ണിമത്തന്‍...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തണ്ണിമത്തന്‍റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.

ബ്ലൂബെറി...

ബ്ലൂബെറിയും ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്. ബ്ലൂബെറിയുടെ നീരും തക്കാളി നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും.

നാരങ്ങ...

അര ടീസ്പൂണ്‍‌ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തക്കാളി നീരും കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ നല്ലതാണ്.

ഓറഞ്ച്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍...