സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായി മാറിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി നടന്നു. നിവേദ്, റഹീം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറിയത്.  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയുണ്ടായി.

തങ്ങളുടെ 'സെക്ഷ്വാലിറ്റി' എപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിന് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത് എന്നായിരുന്നു നിവേദിന്‍റെ മറുപടി. പത്രണ്ടാം ക്ലാസ്സിന് ശേഷമാണ് താനും ഇത് തിരിച്ചറിഞ്ഞത്  എന്ന് റഹീം പറയുന്നു. ബാല്യകാലാനുഭവങ്ങള്‍ ഒരാളുടെ 'സെക്ഷ്വാലിറ്റി' നിര്‍ണ്ണയിക്കുന്നതിന് കാരണമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ കഴിയില്ല എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. എന്നാല്‍ തനിക്ക് ചെറുപ്പത്തിലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് നിവേദ് പറയുന്നു. 

കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്ന് തന്നെ ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് താന്‍ തുറന്നുപറഞ്ഞതിന് ശേഷം പലരും അത്തരത്തില്‍ തെറ്റിദ്ധരിച്ചും എന്നും നിവേദ് പറയുന്നു. ഗേ ആകാനുളള കാരണം അതാണെന്ന് പലരും വിചാരിച്ചു, എന്നാല്‍ അതൊരിക്കലും അല്ല.  അതൊരു പേടിപ്പെടുത്തുന്ന അനുഭവം ആയിരുന്നു. മാനസികമായി തളര്‍ത്തിയ അനുഭവം കൂടിയായിരുന്നു അത്.  അത്തരത്തിലൊരു പേടി ഉള്ളില്‍ കിടക്കുമ്പോള്‍ പോലും ഒരു ഗേയായി മാറിയെങ്കില്‍ അത് എന്നെ സംബന്ധിച്ച് ചലഞ്ചിങ് ആയിരുന്നു.  താന്‍ ഗേയായി മാറിയെങ്കില്‍ അത്തരം അനുഭവങ്ങള്‍ ഗേയാകുന്നതിന് കാരണം ആകുന്നില്ല എന്നും നിവേദ് പറഞ്ഞു.  

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണാം...