ബ്രിട്ടണിലെ ആദ്യത്തെ ഗേ ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഇവരില്‍ ഒരാള്‍ മകളുടെ മുന്‍ കാമുകനുമായി പ്രണയത്തിലായതാണ് വേര്‍പിരിയാന്‍ കാരണം. ആദ്യത്തെ 'ഗേ ഡാഡ്സ് ' എന്ന പേരിലാണ് ടോണിയും ബാരിയും ബ്രിട്ടണില്‍  അറിയപ്പെട്ടിരുന്നത്. 

'ഞാന്‍ സ്കോട്ടുമായി പ്രണയത്തിലാണ്. അവന്‍ എന്നെയും പ്രണയിക്കുന്നു'- പത്തൊമ്പതുകാരിയായ മകള്‍ സാഫറോണിന്‍റെ മുന്‍കുമകനെ കുറിച്ച് അന്‍പത്ത് വയസ്സുളള ബാരി പറയുന്നു. സ്കോട്ട് ഒരു ഉഭയവർഗ്ഗപ്രണയിനിയാണ് (bisexual).

' ഞങ്ങളുടെ ഒരു മോഡേണ്‍ കുടുംബമാണ്. എങ്കിലും ഈ പ്രായത്തില്‍ ടോണിയോട് അല്ലാതെ മറ്റൊരാളോട് ഇങ്ങനെ തോന്നുന്നതില്‍ പ്രത്യേകിച്ച് എന്‍റെ പകുതി പ്രായം മാത്രമുളള ആളോട് തോന്നുന്നതില്‍ ആദ്യം എനിക്ക് തന്നെ മോശമായി തോന്നി. എന്നാല്‍ പിന്നിട് ആലോചിച്ചപ്പോള്‍ തെറ്റില്ല എന്ന് തോന്നി. എനിക്ക് സക്ട്ടോനെ വിവാഹം കഴിക്കണം എന്നുമുണ്ട്'- ബാരി പറഞ്ഞു. 

25കാരനായ സ്കോട്ടും ബാരിയും മകള്‍ സാഫറോണും ടോണിയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് ഇപ്പോഴും കഴിയുന്നത് എന്നും  ദ സണിന് നല്‍കിയ അഭിമുഖത്തില്‍ ബാരി പറഞ്ഞു. 1999ലാണ് ബാരിയെയും ടോണിയെയും ബ്രിട്ടണിലെ ആദ്യത്തെ ഗേ ദമ്പതികളായി തെരഞ്ഞെടുത്തത്.  2014 ആയിരുന്നു ബാരിയും ടോണിയും വിവാഹം കഴിച്ചത്.

(ടോണി , ബാരി, സ്കോട്ട് , സാഫറോണ്‍)

 

ഇപ്പോള്‍ ഞങ്ങള്‍ രണ്ട് റൂമുകളിലാണ് കഴിയുന്നത് എന്നും ബാരി പറയുന്നു. 20 വര്‍ഷത്തതിന് ശേഷം 55കാരനായ ടോണിയുമായുളള വിവാഹബന്ധം വേര്‍പിരിക്കാന്‍ പോവുകയാണ്.    കഴിഞ്ഞ ഒന്‍പത് മാസങ്ങളായി ആരും അറിയാതെയാണ് ഞാനും സ്കോട്ടും ഞങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ ഇപ്പോള് ഞങ്ങള്‍ പരസ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ്. ടോണിയും സാഫറോണും ഞങ്ങളെ അനുഗ്രഹിച്ചു എന്നും ബാരി പറയുന്നു. സാഫറോണും സ്കോട്ടും അടുത്ത സുഹൃത്തുക്കളാണിപ്പോള്‍ എന്നും ബാരി പറയുന്നു.  കഴിഞ്ഞ മൂന്ന് വര്‍ഷമായി ടോണിക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ക്യാന്‍സര്‍ രോഗിയാണ് ടോണി. 

'കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ രണ്ട് റൂമുകളിലാണ് കഴിയുന്നത്. ആളുകള്‍ ഞങ്ങളുടെ ബന്ധത്തെ ചിലപ്പോള്‍ ചോദ്യം ചെയ്തേക്കാം. പക്ഷേ ഞങ്ങളുടെ ബന്ധം പവിത്രമായിരുന്നു. മറ്റ് ഗേ ദമ്പതികളെക്കാള്‍ കൂടുതല്‍ വര്‍ഷം ഞങ്ങള്‍ ജീവിച്ചു. ഞാന്‍ ടോണിയെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു. ടോണി എന്റെ യഥാര്‍ത്ഥ പ്രണയമായിരുന്നു. ആരോക്കാലും കൂടുതലായി ഞാന്‍ ടോണിയെ സ്നേഹിക്കുന്നു'- ബാരി പറഞ്ഞു. 

(ബാരിയും സ്കോട്ടും)