ഒറ്റ നോട്ടത്തില്‍ മുഗൾ രാജകുമാരിയെപോലെ തോന്നുന്നതാണ് ഗായത്രിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍.

വ്യത്യസ്തമായ ലുക്കില്‍ തങ്ങളുടെ ഇഷ്ടതാരത്തെ കാണുന്നത് ആരാധകര്‍ക്ക് ഏറേ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആയ ഗായത്രി സുരേഷിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

View post on Instagram

ഒറ്റ നോട്ടത്തില്‍ മുഗൾ രാജകുമാരിയെപോലെ തോന്നുന്നതാണ് ഗായത്രിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍. ആരാധകരുടെ കമന്‍റുകളും അങ്ങനെ തന്നെയാണ്. കിടിലന്‍ മേക്കോവര്‍ എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 

പച്ച നിറത്തിലുള്ള ലെഹങ്കയാണ് ഗായത്രി ധരിച്ചത്. ഒപ്പം ഹെവി മേക്കപ്പും ഹെവി ചോക്കറും താരത്തിന്‍റെ ലുക്ക് തന്നെ മാറ്റി. 'ലേഡീസ് പ്ലാനെറ്റി'ല്‍ നിന്നുള്ള വസ്ത്രമാണിത്. ഗായത്രി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram
View post on Instagram

2014 -ല്‍ ഫെമിന മിസ് കേരള സൗന്ദര്യ മത്സരത്തിലൂടെയാണ് ഗായത്രി ശ്രദ്ധ നേടുന്നത്. ജംനപ്യാരിയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റ ചിത്രം. ശേഷം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. 

Also Read: 'സബ്യസാചി വൈബു'ള്ള സാരി; ചിത്രങ്ങള്‍ പങ്കുവച്ച് ദിയ കൃഷ്ണ