പ്രേക്ഷകര്‍ക്ക് ഏറേ പ്രിയപ്പെട്ടതാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാറിന്‍റെ മക്കള്‍.  'കൃഷ്ണ' സഹോദരിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുമുണ്ട്. 

ഇപ്പോഴിതാ ദിയ കൃഷ്ണ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പല നിറങ്ങളില്‍ ഡിസൈന്‍ വരുന്ന സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ദിയ.

 

ദിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ  സബ്യസാചി മുഖര്‍ജിയുടെ 'വൈബ്' നല്‍കുന്ന സാരി എന്നാണ് ദിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

 

 

'ദ ഡ്രേപ്പ് സ്റ്റുഡിയോ'യില്‍ നിന്നുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. കനം കുറഞ്ഞ ഈ ജോർജറ്റ് സാരിയോടൊപ്പം കറുപ്പ് നിറത്തിലുള്ള ബ്ലൌസാണ് ദിയ ധരിച്ചത്. ഒപ്പം ഹെവി ചോക്കറും ധരിച്ചിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 

🤩

A post shared by 𝑫𝒊𝒚𝒂 🦋 (@_diyakrishna_) on Jul 7, 2020 at 5:09am PDT

 

ബിരുദ പഠനം കഴിഞ്ഞിരിക്കുകയാണ് ദിയ. ലോക്ഡൗണ്‍ കാലത്ത് ദിയ പങ്കുവച്ച തന്‍റെ അഭിനയം തെളിയിക്കുന്ന ടിക് ടോക് വീഡിയോകള്‍ക്ക്  മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. സിനിമയിലേക്ക് ദിയ ഇനി എന്നാണ് എത്തുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. 
 

Also Read: ദാവണിയില്‍ മനോഹരമായി ചുവടുകള്‍ വച്ച് ദിയ കൃഷ്ണ; വീഡിയോ...