തണുപ്പുകാലത്തെ വരണ്ട ചർമ്മത്തെ പ്രതിരോധിക്കാനും 'ഡ്യൂയി ലുക്ക്' നിലനിർത്താനും ജെൻ സി ആശ്രയിക്കുന്നത് പ്രധാനമായും 5 ഹാക്കുകളെയാണ്: ​പ്രധാനമായും ‘സ്ലഗ്ഗിംഗ്’ രാത്രിയിൽ മോയ്‌സ്ചറൈസറിന് മുകളിൽ പെട്രോളിയം ജെല്ലി ഉപയോഗിച്ച് ഈർപ്പം ലോക്ക് ചെയ്യുന്നത്.

ഹേയ്, ക്രിസ്മസ് വൈബും അവധിക്കാല ആഘോഷങ്ങളുമൊക്കെ ഉണ്ടെങ്കിലും, വിന്റർ കൊണ്ടുവരുന്ന ഒരു വില്ലനുണ്ട് അതാണ് 'ഡ്രൈ സ്കിൻ'. മുഖം വരണ്ടുണങ്ങി, ചുണ്ടുകൾ പൊട്ടി, മേക്കപ്പ് സെറ്റാകാതെ... ഈ പ്രശ്നങ്ങൾ ഇനി വേണ്ട. ഇൻസ്റ്റാഗ്രാമിലും ടിക്‌ടോക്കിലുമൊക്കെ ഫിൽറ്ററില്ലാതെ തന്നെ തിളങ്ങി നിൽക്കുന്ന ആ 'ക്ലീൻ ഗേൾ എസ്തെറ്റിക്' വിൻ്ററിൽ എങ്ങനെ നിലനിർത്തും? അതിനുള്ള ഉത്തരമാണ് ഈ 5 സ്കിൻ‌കെയർ ഹാക്കുകൾ. 2025-ൽ ട്രെൻഡിങ്ങായ, എളുപ്പത്തിൽ ഫോളോ ചെയ്യാവുന്ന ടിപ്‌സുകൾ ഇതാ;

രാത്രിയിൽ 'സ്ലഗ്ഗിംഗ്' നിർബന്ധം

ഇതൊരു മസ്റ്റ്-ഡു വിന്റർ ഹാക്കാണ്. രാത്രി കിടക്കും മുമ്പ് ഫേസ് നന്നായി കഴുകി, സെറവും മോയ്‌സ്ചറൈസറും പുരട്ടിയ ശേഷം, അവസാനം ഒരു ചെറിയ ലെയർ പെട്രോളിയം ജെല്ലി (കട്ടി കുറഞ്ഞത് മതി) പുരട്ടുക. ഇത് ഒരു 'സീൽ' പോലെ പ്രവർത്തിച്ച്, നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം മുഴുവൻ ലോക്ക് ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോൾ, മുഖം ബേബി സോഫ്റ്റ് ആയിരിക്കും.

ക്ലെൻസർ മാറ്റ്, അല്ലെങ്കിൽ പണി കിട്ടും

നമ്മൾ സാധാരണ ഉപയോഗിക്കുന്ന, ഒരുപാട് പതയുന്ന ക്ലെൻസറുകൾ ഇപ്പോൾ ഉപയോഗിക്കരുത്. അത് ചർമ്മത്തിലെ ആവശ്യമായ എണ്ണമയം കൂടി കഴുകിക്കളഞ്ഞ്, മുഖം വലിഞ്ഞുമുറുകാൻ കാരണമാകും. അതിനാൽ, വിന്ററിൽ ക്രീം ബേസ്ഡ് അല്ലെങ്കിൽ മിൽക്ക് ബേസ്ഡ് ക്ലെൻസറുകളിലേക്ക് മാറുക. ഇത് ചർമ്മം വരളാതെ സൂക്ഷിക്കും.

സെറാമൈഡ്സ് & ഹൈലൂറോണിക് ആസിഡ് 

വെറും മോയ്‌സ്ചറൈസർ മാത്രം പോരാ, ചർമ്മത്തിന് ഡബിൾ പ്രൊട്ടക്ഷൻ നൽകണം. ക്ലെൻസിംഗിന് ശേഷം, ആദ്യം ഹൈലൂറോണിക് ആസിഡ് സെറം പുരട്ടുക. സ്കിൻ അത് നന്നായി വലിച്ചെടുത്തതിന് ശേഷം, സെറാമൈഡ്സ് അടങ്ങിയ കട്ടിയുള്ള മോയ്‌സ്ചറൈസർ ഉപയോഗിക്കുക. ഇത് ചർമ്മത്തിൻ്റെ സംരക്ഷണ ബാരിയർ ബലപ്പെടുത്താനും, തണുപ്പുകാറ്റിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാനും സഹായിക്കും.

ലിപ്‌സ്, ഐസ്, പിന്നെ സൺസ്‌ക്രീൻ

സൺസ്‌ക്രീൻ തേക്കുന്നതിൽ മടി കാണിക്കരുത്. വെയിലില്ലെങ്കിലും യു.വി. രശ്മികൾ ശക്തമാണ്. മുഖത്തും കഴുത്തിലും മാത്രമല്ല, കൈകളിലും ചെവികളിലും സൺസ്‌ക്രീൻ നിർബന്ധമാണ്.

ഐ ക്രീം; കണ്ണിന് ചുറ്റുമുള്ള ചർമ്മം വേഗത്തിൽ വരണ്ടുപോകും. ഐ ക്രീം ഉപയോഗിച്ച് ആ ഭാഗം എപ്പോഴും ഹൈഡ്രേറ്റ് ചെയ്യുക.

ലിപ് ബാം; ലിപ് ബാം പുരട്ടാതെ പുറത്ത് പോകരുത്. കട്ടിയുള്ള ലിപ് മാസ്കുകൾ രാത്രി ഉപയോഗിക്കുന്നത്, പിറ്റേന്ന് ലിപ്‌സ് സോഫ്റ്റായിരിക്കാൻ സഹായിക്കും.

ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് നിർത്തുക

തണുപ്പുള്ളപ്പോൾ ചൂടുവെള്ളം സുഖമാണ്, പക്ഷേ ചർമ്മത്തിന് അത് ദോഷമാണ്. അമിതമായ ചൂട് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലതാക്കുകും ചർമ്മം പെട്ടെന്ന് വയസ്സാകാൻ കാരണമാകുകയും ചെയ്യും. എപ്പോഴും ഇളം ചൂടുവെള്ളം മാത്രം ഉപയോഗിച്ച് മുഖം കഴുകുക. പിന്നെ, നന്നായി വെള്ളം കുടിക്കാൻ മറക്കരുത്.