'ബോയ്സ്' എന്ന തമിഴ് ചിത്രത്തിലൂടെ യുവാക്കളുടെ ഇഷ്ടം നേടിയ താരമാണ്  ജനീലിയ. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന ജെനീലിയ പിന്നീട് അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങുകയായിരുന്നു. 

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജനീലിയ ഡിസൂസ (Genelia D'Souza). ബോളിവുഡ് (bollywood) ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. 'ബോയ്സ്' (Boys) എന്ന തമിഴ് ചിത്രത്തിലൂടെ യുവാക്കളുടെ ഇഷ്ടം നേടിയ താരമാണ് ജനീലിയ.

വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന ജെനീലിയ പിന്നീട് അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് താരം. ഇപ്പോഴിതാ ജെനീലിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.

View post on Instagram

പല നിറങ്ങളില്‍ മനോഹരമായ കോ-ഓർഡ് സെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ട്രൌസറാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ജെനീലിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 10, 400 രൂപയാണ് ഈ ഔട്ട്ഫിറ്റിന്‍റെ വില. 

View post on Instagram

Also Read: കിടിലന്‍ മേക്കോവര്‍; ലൈംഗ്രീനില്‍ സ്റ്റൈലിഷ് ലുക്കില്‍ റായ് ലക്ഷ്മി