ഇപ്പോഴിതാ പുത്തന്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് റായ് ലക്ഷ്മി. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങള്‍  ആണ് സമൂഹമാധ്യമത്തിൽ വൈറലായത്.

മലയാളത്തിലും തമിഴിലും സുപരിചിതയായ താരമാണ് റായ് ലക്ഷ്മി (Raai Laxmi). സോഷ്യല്‍ മീഡിയയില്‍ (social media) സജീവമാണ് താരം. ഇപ്പോഴിതാ പുത്തന്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് റായ് ലക്ഷ്മി.

സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ ആണ് സമൂഹമാധ്യമത്തിൽ വൈറലായത്. ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ ആണ് വസ്ത്രത്തിന്‍റെ പ്രത്യേകത. 

View post on Instagram

ബോൾഡ് മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്. ആക്സസറികൾ പൂർണമായും ഒഴിവാക്കിയാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. താരത്തിന്‍റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

View post on Instagram

മലയാളത്തില്‍ അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram
View post on Instagram

Also read: ജംസ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍