Asianet News MalayalamAsianet News Malayalam

വിസ്കിയുടെയും ബ്രാണ്ടിയുടെയും കുഞ്ഞ് 'വോഡ്ക' ഇനി പൊലീസിലേക്ക് !

മുബൈ പൊലീസിലേക്ക് മൂന്ന് പുതിയ അതിഥികള്‍ കൂടിയെത്തി. രക്ഷിത മെഹ്ത എന്ന യുവതിയാണ് മൂന്ന് ജർമൻ ഷെപ്പേർഡ് നായകളെ മുബൈ പൊലീസിന് നല്‍കിയത്. 

German Shepherd puppies to police
Author
Thiruvananthapuram, First Published Aug 27, 2019, 8:00 PM IST

മുബൈ പൊലീസിലേക്ക് മൂന്ന് പുതിയ അതിഥികള്‍ കൂടിയെത്തി. രക്ഷിത മെഹ്ത എന്ന യുവതിയാണ് മൂന്ന് ജർമൻ ഷെപ്പേർഡ് നായകളെ മുബൈ പൊലീസിന് നല്‍കിയത്. തന്‍റെ രാജ്യത്തെ സേവിക്കാനാണ് നായ് കുട്ടികളെ നല്‍കിയതെന്നും അവര്‍ ട്വീറ്റ് ചെയ്തു. 

രക്ഷിത മെഹ്തയുടെ വിസ്കി (ആണ്‍പട്ടി) , ബ്രാണ്ടി (പെണ്‍പട്ടി) എന്നിവരുടെ കുഞ്ഞാണ് വോഡ്ക. വോഡ്കയോടൊപ്പം മറ്റ് നാല് നായ്ക്കള്‍ക്ക് കൂടി ബ്രാന്‍ഡി ജന്മം നല്‍കി. വോഡ്കയോടൊപ്പം ഷിറാസ്, നൊയര്‍ എന്നീ നായ്ക്കളെയാണ് മുംബൈ പൊലീസിന് നല്‍കിയത്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചു. 

തന്‍റെ നായകള്‍ രാജ്യത്തെ സേവിക്കുന്നതില്‍ അതിയായ ബഹുമാനം ഉണ്ടെന്നും നായകള്‍ പൊലീസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് മഹത്തായ കാര്യമാണെന്നും രക്ഷിത പറയുന്നു. തന്‍റെ ഒരു സുഹൃത്തില്‍ നിന്നാണ് വിസ്കിയെയും ബ്രാണ്ടിയെയും വാങ്ങിയത് എന്നും രക്ഷിത പറയുന്നു. 

 

ജർമൻ ഷെപ്പേർഡുകള്‍ കാലങ്ങളായി പൊലീസിനായി സേവനം ചെയ്യുന്നവരാണ്. യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജർ‌മൻ ഷെപ്പേർഡ് നായ്ക്കൾ അപരിചിതരോട് വെറുപ്പ് പ്രകടിപ്പിക്കുന്നവയാണ്. വളരെ നല്ല ഒരു കാവൽ നായയാവാൻ അവയെ ഈ സ്വഭാവം സഹായിക്കുന്നു. 

Follow Us:
Download App:
  • android
  • ios