നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതേസമയം വീഡിയോയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും ഇവര്‍ വാദിക്കുന്നു. ഇക്കാര്യത്തിലും ഇതുവരേക്കും വ്യക്തതയായിട്ടില്ല. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മിക്കതും കാഴ്ചക്കാരെ കൂട്ടുന്നതിനായി വേണ്ടി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവ ആയിരിക്കും. എന്നാല്‍ ഒരു വിഭാഗം വീഡിയോകളുണ്ട്. കണ്‍മുമ്പില്‍ കാണുന്ന നേര്‍ക്കാഴ്ചകളെ ആരെങ്കിലും പകര്‍ത്തി പങ്കുവയ്ക്കുന്നവ. സത്യത്തില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കാണാനാണ് എപ്പോഴും ആളുകള്‍ താല്‍പര്യപ്പെടുന്നത്.

ഇവയില്‍ നമ്മളില്‍ കൗതുകമോ, സന്തോഷമോ, ഭയമോ എല്ലാം പകരുന്ന കാഴ്ചകളുണ്ടാകും. പ്രത്യേകിച്ച് മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവ കാണുന്നതിനും പങ്കുവയ്ക്കുന്നതിനുമെല്ലാം മിക്കവര്‍ക്കും ഇഷ്ടമാണ്. 

ഇങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയില്‍ നിന്നാണത്രേ ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

ജനവാസമേഖലയിലുള്ള ഒരു റോഡിലൂടെ നിര്‍ബാധം കടന്നുപോകുന്ന ഭീമനൊരു ചീങ്കണ്ണിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാണുമ്പോള്‍ ഒരേസമയം അത്ഭുതവും പേടിയും നമ്മളില്‍ ജനിപ്പിക്കും ഈ വീഡിയോ. ഇതിനെ കണ്ട അത്ഭുതം പങ്കുവയ്ക്കുന്ന ചിലരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. എന്നാലിത് ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല.

ഇത്രയും വലുപ്പം ഒരു ചീങ്കണ്ണിക്ക് ഉണ്ടാകുമോയെന്ന സംശയവും വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. 'ഇതെന്താ ദിനോസറാണോ...' എന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റിലൂടെ ചോദിക്കുന്നത്. 

വനമേഖലയില്‍ നിന്ന് എങ്ങനെയോ പുറത്തെത്തിയ ചീങ്കണ്ണിയാണിതെന്ന് കരുതപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഗര്‍ഭിണിയാണെന്നും, അങ്ങനെയല്ല എന്തോ ഇരയെ വിഴുങ്ങിയ അവസ്ഥയിലാണെന്നുമെല്ലാം വീഡിയോ കണ്ട ശേഷം പലരും കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. 

എന്തായാലും നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതേസമയം വീഡിയോയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും ഇവര്‍ വാദിക്കുന്നു. ഇക്കാര്യത്തിലും ഇതുവരേക്കും വ്യക്തതയായിട്ടില്ല. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ട്രെയിനില്‍ ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ പിടിച്ചൊതുക്കി; ഇതിനിടെ യുവാവിന് ദാരുണാന്ത്യം

കുന്നംകുളത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് മരണം | Kunnamkulam | Ambulance