ഷൂവിനുള്ളിൽ പതുങ്ങിയിരുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. ഷൂവിനുള്ളിൽ പത്തിവിരിച്ചു നിൽക്കുകയാണ് മൂർഖന്‍ പാമ്പ്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. 

പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതും. 

ഷൂവിനുള്ളിൽ പതുങ്ങിയിരുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. ഷൂവിനുള്ളിൽ പത്തിവിരിച്ചു നിൽക്കുകയാണ് മൂർഖന്‍ പാമ്പ്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. യുവാവ് തന്‍റെ വീടിനുള്ളില്‍ നിന്നുകൊണ്ട് ഷൂ ധരിക്കാനെത്തിയപ്പോഴാണ് അതിനുള്ളിൽ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ യുവാവ് പാമ്പുപിടുത്ത വിദഗ്ധനെ വിവരമറിയിച്ചു. 

തറയിൽ കിടക്കുന്ന ഷൂവിനുള്ളിൽ പതുങ്ങിയിരിക്കുകയായിരുന്നു പാമ്പ് ആദ്യം. പാമ്പുപിടുത്ത വിദഗ്ധരെത്തി ഷൂവിൽ തട്ടിയപ്പോഴാണ് പാമ്പ് പത്തി വിരിച്ച് പുറത്തെത്തിയത്. ശേഷം പാമ്പുപിടുത്തക്കാരൻ പാമ്പിനെ പിടികൂടി ബാഗിനുള്ളിലാക്കുകയായിരുന്നു.

ഭാരതിരാജൻ എന്നയാളാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോ കാണുകയും ചെയ്തു. ഷൂവും മറ്റും ധരിക്കുമ്പോൾ അതിനുള്ളിൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യതയുള്ളതിനാൽ സൂക്ഷിക്കണമെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Scroll to load tweet…

അതേസമയം, അടുത്തിടെയാണ് രക്ഷാപ്രവർത്തനത്തിനിടെ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റത്. കർണാടകയിലെ ശിവമോഗയിലായിരുന്നു സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇയാള്‍ സുഖം പ്രാപിക്കുകയും ചെയ്തു. 

Also Read: പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചു, പാമ്പുപിടുത്തക്കാരന്റെ ചുണ്ടിൽ മൂർഖൻ കൊത്തി -വീഡിയോ