നിഗൂഢമായ ഈ വസ്തു എന്തായിരിക്കുമെന്ന് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിൽ യുവതി ചോദിക്കുന്നു. ആർക്കെങ്കിലും ഇത് തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവതി വീഡിയോ പങ്കുവയ്ക്കാൻ തീരുമാനിച്ചത്. 

വടക്കൻ ക്വീൻസ്‌ലാന്റിലെ മാഗ്നറ്റിക് ഐലൻഡിലെ ബീച്ചിലൂടെ നടക്കുമ്പോഴാണ് യുവതി ആ കാഴ്ച കാണുന്നത്. ബീച്ചിലൂടെ നടന്ന് പോകുമ്പോഴാണ് ആ വസ്തു യുവതിയുടെ കാലിൽ തട്ടിയത്. ഒരു മൃഗത്തിന്റെ ശരീരത്തിൽ നിന്ന് വേർപെട്ടു പോയ ഒരു ഭാ​ഗമാകാം ഇതെന്ന് യുവതി ടിക് ടോകിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

തിമിംഗലത്തിന്റെ ലിംഗം തീരത്ത് എത്തിയതാകാമെന്ന് യുവതി പറഞ്ഞു. നിഗൂഢമായ ഈ വസ്തു എന്തായിരിക്കുമെന്ന് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിൽ യുവതി ചോദിക്കുന്നു. ആർക്കെങ്കിലും ഇത് തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും യുവതി പറയുന്നു.

ആസ്ട്രേലിയൻ യുവതി പങ്കുവച്ച വീഡിയോ 3.6 ദശലക്ഷത്തിലധികം പേരാണ് കണ്ട് കഴി‍ഞ്ഞത്. യുവതി തന്റെ കാലിന്റെ വലുപ്പം കാണിക്കാൻ ആ വസ്തുവിനൊപ്പം പാദങ്ങൾ വയ്ക്കുന്നതും വീഡിയോയിൽ കാണാം. തിമിംഗലത്തിന്റെ ഒരു ഭാഗമാണ് ഇതെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്ത് ഇപ്പോൾ കൂനൻ തിമിംഗലങ്ങൾ പ്രജനനം നടത്തുന്നുണ്ടെന്നും ഇത് ഒരു തിമിംഗലത്തിന്റെ ലിംഗമാണെന്ന് ചിലർ പറഞ്ഞു. യുവതി പങ്കുവച്ച ഈ വീഡിയോ വന്യജീവി ഗവേഷകയായ ഡോ. വനേസ പിറോട്ടയുടെ ശ്രദ്ധയിൽ പെട്ടു. ശാസ്ത്രജ്ഞർക്ക് ഇത് നേരിട്ട് കാണാതെ എന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഡോ. വനേസ പറഞ്ഞു.

ആർത്തവവിരാമം നേരത്തെയോ; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

ഈ അജ്ഞാത വസ്തു കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ ധാരാളം കൂനൻ തിമിംഗലങ്ങൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ തിമിംഗലങ്ങൾക്ക് പല്ലുകളില്ല. പകരം അവയ്ക്ക് ബലീൻ എന്നറിയപ്പെടുന്ന നീണ്ട മുടി പോലെയുള്ള ഇഴകളുണ്ടെന്നും ഡോ. വനേസ പറഞ്ഞു. ഒരു പക്ഷേ തിമിംഗലത്തെ അക്രമിച്ചതാകാമെന്നും ഈ ഘട്ടത്തിൽ ഇതൊരു നിഗൂഢത മാത്രമാണെന്നും ഡോ. വനേസ പറഞ്ഞു.