പാമ്പിനെ മുഖത്തേയ്ക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാ​ഗം മുഖത്തേയ്ക്ക് കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്.

പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ പാമ്പിനെ (snake) പേടിയില്ലാത്തവരെ കാണുന്നത് നമ്മുക്ക് കൗതുകമുള്ള കാഴ്ചയാണ്. അത്തരത്തില്‍ പാമ്പുകളുടെ (snake) ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. ഇപ്പോഴിതാ പെരുമ്പാമ്പിനെ ഓമനിക്കുന്നൊരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

പാമ്പിനെ മുഖത്തേയ്ക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാ​ഗം മുഖത്തേയ്ക്ക് കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്.

പാമ്പിനെ ഓമനിക്കുന്നതോടൊപ്പം യുവതി അതിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പ്രചരിക്കുന്നത്. 

View post on Instagram

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ചിലർ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചപ്പോൾ മറ്റുചിലര്‍ യുവതിയെ വിമര്‍ശിക്കുകയും ചെയ്തു. ഇത് കുറച്ച് കടുത്തുപോയി എന്നാണ് പലരുടെയും അഭിപ്രായം. 

Also Read: പതുങ്ങിയിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകന്‍; വീഡിയോ വൈറല്‍