കഴിഞ്ഞ ദിവസം ബിഹാറിലെ ഫരിംഗോല ഗ്രാമത്തില്‍ എത്തിയ ഉഗ്രവിഷമുള്ള പാമ്പിനെ ജീവനോടെ പിടികൂടിയ വനപാലകന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരും അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ (snake) ദൃശ്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ (video) ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതും. 

കഴിഞ്ഞ ദിവസം ബിഹാറിലെ ഫരിംഗോല ഗ്രാമത്തില്‍ എത്തിയ ഉഗ്രവിഷമുള്ള പാമ്പിനെ ജീവനോടെ പിടികൂടിയ വനപാലകന്‍റെ വീഡിയോ ആണിത്. ഉഗ്രവിഷമുള്ള എട്ടടിവീരന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് ഗ്രാമത്തില്‍ നിന്ന് പിടികൂടിയത്. 'ബാന്‍റഡ് ക്രെയ്റ്റ്' വിഭാഗത്തില്‍പ്പെട്ട പാമ്പിനെ ജീവനോടെ പിടികൂടാന്‍ സഹായിച്ച ഗ്രാമവാസികള്‍ക്ക് നന്ദി പറയുന്ന വനപാലകനായ അനില്‍കുമാറും വാര്‍ത്തകളില്‍ ഇടംനേടി. 

Scroll to load tweet…

പാമ്പിനെ കണ്ടയുടന്‍ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സഞ്ചിയിലാക്കുകയായിരുന്നു അനില്‍ കുമാര്‍. അതിനെ ഉപദ്രവിക്കാതെ തക്കസമയത്ത് തങ്ങളെ വിളിച്ച ഗ്രാമവാസികളോട് അനില്‍ കുമാര്‍ നന്ദി അറിയിക്കുകയും ചെയ്തു. മൃഗങ്ങളോട് കാണിക്കേണ്ട സഹാനുഭൂതിയെ കുറിച്ചും അദ്ദേഹം അവരോട് സംസാരിച്ചു. എന്തായാലും വീഡിയോ ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്.

Also Read: ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ചില്ലിന് മുകളിലൂടെ ഇഴഞ്ഞെത്തുന്ന പാമ്പ്; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona