ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പലരും. പാചകം, നൃത്തം, പാട്ട് , അഭിനയം...അങ്ങനെ പലതുമായി തിരക്കിലായിരിക്കാം എല്ലാവരും. അതിനിടെ ഈ ലോക്ക്ഡൗണ്‍ കാലത്തെ പല പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പത്രക്കടലാസ് കൊണ്ട് സാരിയുടുത്ത യുവതിയുടെ വാര്‍ത്ത നാം കണ്ടത്. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയായ മെറിന്‍ മാത്യൂസ് എന്ന യുവതി ന്യൂസ് പേപ്പറും സെല്ലോ ടാപ്പും കൊണ്ടാണ് സാരി ഡിസൈന്‍ ചെയ്തത്. ഇപ്പോഴിതാ അതേവഴിയില്‍ മറ്റൊരു പരീക്ഷണം കൂടി ശ്രദ്ധ നേടുകയാണ്. 

Also Read: 'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി...

ന്യൂസ് പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ മനോഹരമായ ഒരു ഫ്രോക്ക് ധരിച്ച ഏഴ് വയസുകാരിയുടെ ചിത്രമാണ് ഏറ്റവും ഒടുവില്‍  സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നത്.  ലത്തീഫ് നാഹ എന്ന മാധ്യമപ്രവര്‍ത്തകനാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.  ലെന്‍സ്മാനായ അഭിലാഷ് വിശ്വയാണ് ഈ ചിത്രം പങ്കര്‍ത്തിയത് എന്നും കുറിപ്പില്‍ പറയുന്നു.