വീട്ടിൽ പട്ടിയോ പൂച്ചയോ നമ്മൾ വളർത്താറുണ്ടല്ലോ. പാമ്പിനെ വളർത്തുന്നത് കണ്ടിട്ടുണ്ടോ...അതേ, ഒരു പടുകൂറ്റൻ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കണ്ടവരൊക്കെ ശരിക്കുമൊന്ന് ഞെട്ടിപ്പോയി എന്ന് വേണം പറയാൻ.

പെൺകുട്ടിയും പെരുമ്പാമ്പും തമ്മിൽ ഏറെ അടുപ്പമുണ്ടെന്നത് ഈ വീഡിയോ കാണുന്നവർക്ക് മനസിലാകും. കെട്ടിപ്പിടിക്കുമ്പോൾ പാമ്പ് സ്നേഹത്തോടെ പെൺകുട്ടിയുടെ ശരീരത്തോട് കൂടുതൽ ചേരുകയാണ്. ഇടയ്ക്ക് കുട്ടിയുടെ നെറ്റിയിലും മുഖത്തും പാമ്പ് മുഖം കൊണ്ട് ഉരസുന്നതും വീഡിയോയിൽ കാണാം. ഇതാണ് കൂടുതൽ പേരെയും ഞെട്ടിച്ചത്. 

പാമ്പ് കൂട്ടുകാരിയെ ഉമ്മവയ്ക്കുകയാണെന്നാണ് വീഡിയോയ്ക്ക് താഴേ കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ കാണുന്ന പെൺകുട്ടി എവിടെത്തുകാരിയാണെന്നും വീഡിയോ ഷൂട്ടു ചെയ്തത് ആരാണെന്നൊന്നും വ്യക്തമല്ല. എണ്ണായിരത്തോളം പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

"