സഹജീവിസ്‌നേഹം സൂചിപ്പിക്കുന്ന ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഹൃദയം കവരുന്ന ഈ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. 

നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം. മനുഷ്യന് നായ്ക്കളോടുള്ള സ്നേഹത്തിനും കരുതലിനും ഇവിടെയിതാ ഒരു ഉദാഹരണം കൂടി. മഴ നനയാതെ നായയെ കുട ചൂടിക്കുന്ന ഒരു കുരുന്നിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നല്ല മഴയുള്ള റോഡില്‍ കുഞ്ഞ് മിടുക്കി നായയുടെ പുറകെ നടന്ന് കുട ചൂടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സഹജീവിസ്‌നേഹം സൂചിപ്പിക്കുന്ന ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Scroll to load tweet…

ഹൃദയം കവരുന്ന ഈ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. മനുഷ്യത്വം പലപ്പോഴും കാണാന്‍ കഴിയാത്ത ഇക്കാലത്ത് ഇത് മനസ്സ് നിറയ്ക്കുന്ന കാഴ്ചയെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. 

Also Read: ദാഹിച്ചുവലഞ്ഞ പ്രാവിന് വെള്ളം കൊടുക്കുന്ന ബാലന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona