ദില്ലിയില്‍ കനത്ത മഴ പെയ്ത ദിവസമായിരുന്നു അത്. കാലാവസ്ഥ പ്രതികൂലമാകുന്നത് ഊബര്‍, ഫുഡ് ഡെലിവെറി പോലുള്ള സര്‍വീസുകളെ കാര്യമായി ബാധിക്കാറുണ്ട്.

നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഊബര്‍ കാബ് ( Uber Cab ) വലിയ സൗകര്യം തന്നെയാണ്. പ്രത്യേകിച്ച് സത്രീകള്‍ക്കാണ് ഇത് കൂടുതലും സൗകര്യമൊരുക്കുന്നത്. ഊബര്‍ ബുക്ക് ചെയ്ത് യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ആപ്പില്‍ ഡ്രൈവറുമായി ബന്ധപ്പെടാനുള്ള ചാറ്റ് സംവിധാനവും ലഭ്യമാണെന്നത്. 

Add Asianetnews as a Preferred SourcegooglePreferred

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള ചാറ്റ് ബോക്സുകളില്‍ കാര്യങ്ങള്‍ മാത്രമാണ് പരസ്പരം സംസാരിക്കുക. എന്നാലിവിടെയിതാ ഒരു ഊബര്‍ ഡ്രൈവറുമായി രസകരമായ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഒരു യുവതി. 

ദില്ലി സ്വദേശിയായ റിയ കസില്‍വാള്‍ എന്ന യുവതിയാണ് ഊബര്‍ ഡ്രൈവറുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് ( Chat Screenshot ) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ദില്ലിയില്‍ കനത്ത മഴ പെയ്ത ദിവസമായിരുന്നു അത്. കാലാവസ്ഥ പ്രതികൂലമാകുന്നത് ഊബര്‍, ഫുഡ് ഡെലിവെറി പോലുള്ള സര്‍വീസുകളെ കാര്യമായി ബാധിക്കാറുണ്ട്.

ഈ സാഹചര്യത്തില്‍ ഊബര്‍ ഡ്രൈവറോട് ( Uber Cab ) വരാൻ സാധിക്കുമോയെന്നാണ് യുവതി ചാറ്റിലൂടെ ചോദിച്ചത്. ഇതിന് മറുപടിയായി 'വരണമെന്നുണ്ട്, പക്ഷേ മടുപ്പാണ്' എന്ന രീതിയിലാണ് ഡ്രൈവറുടെ മറുപടി. കാലാവസ്ഥ തൊഴില്‍മേഖലയെ പോലും എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭാഷണം. 

എങ്കിലും അപരിചിതരായ രണ്ട് പേര്‍ തമ്മില്‍ ഇത്തരത്തില്‍ ഹൃദ്യമായ സംഭാഷണമുണ്ടാവുന്നു എന്നത് ഏറെ രസകരമായ സംഗതി തന്നെ. ജൂലൈ 21ന് റിയ ട്വിറ്ററിലൂടെ പങ്കുവച്ച സ്ക്രീൻ ഷോട്ട് ( Chat Screenshot ) കാര്യമായ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. നിരവധി പേര്‍ രസകരമായ കമന്‍റുകളും ഇതിന് താഴെ എഴുതിച്ചേര്‍ത്തിരിക്കുന്നു. 

Scroll to load tweet…

Also Read:- ഡെലിവെറി ബോയിയില്‍ നിന്ന് എഞ്ചിനീയര്‍; വിജയകഥയുമായി സത്താര്‍