ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുമ്പോൾ കുട്ടി വളരെ അത്ഭുതത്തോടെ ട്രെയിനിനെ നോക്കുന്നതും പിന്നീട് ട്രെയിനിൽ കയറുന്നതും വീഡിയോയിൽ കാണാം. 

കുട്ടികളുടെ കളിയും ചിരിയും കുസൃതിയും നിറഞ്ഞ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ എല്ലാവരും കാണാറുണ്ട്. ജീവിതത്തില്‍ ആദ്യമായി ട്രെയിന്‍ കാണുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. 

ബ്രയാന്റോമെലെ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ കാണുമ്പോൾ, അവൾ ആദ്യമായി ട്രെയിൻ കാണുകയാണ് എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നാലോ അഞ്ചോ വയസുള്ള ഒരു കുട്ടി ജീവിതത്തിൽ ആദ്യമായി ട്രെയിൻ കാണുമ്പോൾ ആ കുട്ടിയിലുണ്ടാകുന്ന ആഹ്ലാദമാണ് വീഡിയോയിൽ കാണാനാകുന്നത്. എന്നാല്‍ എവിടെ വച്ചാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. ട്രെയിന്‍ ട്രാക്കിലൂടെ വരുമ്പോള്‍ അതെന്താണ് എന്ന് വീഡിയോ എടുക്കുന്ന ആളിനോട് കുട്ടി ചോദിക്കുന്നതും കാണാം. 

ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുമ്പോൾ കുട്ടി വളരെ അത്ഭുതത്തോടെ ട്രെയിനിനെ നോക്കുന്നതും പിന്നീട് ട്രെയിനിൽ കയറുന്നതും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോ ഇതിനോടകം 60 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. 7000ലധികം റീട്വിറ്റുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.

Scroll to load tweet…